Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃക്കാക്കരയിൽ ഓർത്തഡോക്‌സ് സഭയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ല; സഭയ്ക്ക് ഒരു പാർട്ടിയോടും പ്രത്യേക എതിർപ്പോ അടുപ്പമോ ഇല്ല; ആര് ജയിക്കണമെന്നോ തോൽക്കണമെന്നോ പ്രത്യേക താത്പര്യം സഭയ്ക്കില്ലെന്നും സഭാ പരമാധ്യക്ഷൻ

തൃക്കാക്കരയിൽ ഓർത്തഡോക്‌സ് സഭയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ല; സഭയ്ക്ക് ഒരു പാർട്ടിയോടും പ്രത്യേക എതിർപ്പോ അടുപ്പമോ ഇല്ല; ആര് ജയിക്കണമെന്നോ തോൽക്കണമെന്നോ പ്രത്യേക താത്പര്യം സഭയ്ക്കില്ലെന്നും സഭാ പരമാധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സഭയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ലെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ. ഓർത്തഡോക്സ് സഭ ആരേയും സ്ഥാനാർത്ഥികളായി നിർത്താറില്ല. സഭയ്ക്ക് ഒരു പാർട്ടിയോടും പ്രത്യേക എതിർപ്പോ അടുപ്പമോ ഇല്ല. ആര് ജയിക്കണമെന്നോ തോൽക്കണമെന്നോ പ്രത്യേക താത്പര്യം സഭയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭ ആരേയും പിന്തുണയ്ക്കുന്നില്ല. നിലവിലെ സ്ഥാനാർത്ഥികളിൽ ആരും സഭാ സ്ഥാനാർത്ഥികളില്ല. മറ്റ് സഭകൾ പറയുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യമാണ്. സർക്കാരിന്റെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നു. പോരായ്മകളിൽ എതിർപ്പറിയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിസി ജോർജ്ജിന്റെ വിദ്വേഷ പ്രസംഗത്തിലും അദ്ദേഹം പ്രതികരിച്ചു. ആരേയും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. നന്മ പറഞ്ഞുവേണം സമൂഹത്തിലിടപെടാനെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP