Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെമിത്തേരികളെ പൊതുശ്മശാനമാക്കാൻ നീക്കം: ഓർത്തഡോക്‌സ് യാക്കോബായ തർക്കം തുടരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്; തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് കാതോലിക്കാ ബാവ

സെമിത്തേരികളെ പൊതുശ്മശാനമാക്കാൻ നീക്കം: ഓർത്തഡോക്‌സ് യാക്കോബായ തർക്കം തുടരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്; തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് കാതോലിക്കാ ബാവ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. സഭകൾ തമ്മിലുള്ള തർക്കം തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ബിൽ അതിനുവേണ്ടിയാണെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി. തർക്കം അവസാനിപ്പിക്കണമെങ്കിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ട് വന്ന പുതിയ ബില്ല് നീതിനിഷേധത്തിന് തെളിവാണെന്ന് കാതോലിക്കാബാവ പറഞ്ഞു.

നീതി ലഭിച്ചിട്ടും അത് അനുഭവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഓർത്തഡോക്സ് സഭ. സഭക്കെതിരെ ശക്തമായി പടയൊരുക്കം നടക്കുകയാണെന്നും കാതോലിക്കാബാവ പറഞ്ഞു. അതിനിടെ, ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് യാക്കോബായഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ തയ്യാറാക്കിയ -ക്രിസ്ത്യൻ സെമിത്തേരി ബില്ലിനെതിരെ സിറോ മലബാർ സഭയും.

ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്ന ബിൽ അവ്യക്തവും കൃത്യതയില്ലാത്തുമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മതങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാൻ ഇടയാക്കുന്നതാണ് പുതിയ ബില്ലെന്നും അതിനാൽ ഇത് കൂടുതൽ സങ്കീർണമായ നിയമ പ്രശ്‌നങ്ങളിലേക്ക് പോകാൻ കാരണാകുമെന്നും സഭ ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ക്രിസ്ത്യൻ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവർക്കും സ്വീകാര്യവുമായിരിക്കണം പുതിയ ബില്ലെന്നും സഭ ആവശ്യപ്പെട്ടു. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബിൽ ഉപകരിക്കുമെങ്കിലും നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സെമിത്തേരികളെയും മൃത സംസ്‌കാര ശുശ്രൂഷകളെയും ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിക്കും.

അതിനാൽ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തുകയും അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണമെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP