Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഹൃത്തിന്റെ മകനെയും ഭാര്യയെയും വീട്ടിൽ വിളിച്ചത് പ്രശ്‌നപരിഹാരത്തിന്; ഭർത്താവ് പുറത്ത് പോയപ്പോൾ ഭാര്യയെ പീഡിപ്പിച്ചു; സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ

സുഹൃത്തിന്റെ മകനെയും ഭാര്യയെയും വീട്ടിൽ വിളിച്ചത് പ്രശ്‌നപരിഹാരത്തിന്; ഭർത്താവ് പുറത്ത് പോയപ്പോൾ ഭാര്യയെ പീഡിപ്പിച്ചു; സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ് (31) ആണ് അറസ്റ്റിലായത്.

ലോറി ഡ്രൈവറായ വിനോദ് സുഹൃത്തായ മറ്റൊരു ലോറി ഡ്രൈവറുമായും അദ്ദേഹത്തിന്റെ വീടുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അടുത്തിടെയാണ് ഈ സുഹൃത്തിന്റെ മകൻ വിവാഹിതനായത്. പ്രണയിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വന്ന ശേഷമായരുന്നു വിവാഹം. എന്നാൽ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താത്പര്യമില്ലായിരുന്നു. ഈ കാരണത്താൽ വീട്ടിൽ വഴക്കും പ്രശ്നങ്ങളും പതിവായിരുന്നു.

പെൺകുട്ടിയും ഭർത്താവും വീട്ടുകാരും തമ്മിൽ പ്രശ്നം പതിവായപ്പോഴാണ് വിനോദ് പ്രശ്നത്തിൽ ഇടപെട്ടത്. സ്ഥിരം പ്രശ്നങ്ങളാണെങ്കിൽ എല്ലാം ഒന്ന് ശാന്തമാകുന്നതുവരെ ദമ്പതികൾക്ക് തന്റെ വീട്ടിൽ വന്നുനിൽക്കാം എന്ന നിർദ്ദേശം വിനോദ് മുന്നോട്ടുവച്ചു. പ്രശ്നങ്ങൾ സമാധാനമപരമായി പരിഹരിച്ചശേഷം തിരിച്ചുപോകാം എന്നും വിനോദ് ദമ്പതികളോട് പറഞ്ഞു.

ഇതനുസരിച്ച് സുഹൃത്തിന്റെ മകനും ഭാര്യയും വിനോദിന്റെ വീട്ടിലേക്ക് താമസം മാറി. പെൺകുട്ടിയുടെ ഭർത്താവ് പുറത്ത് പോയ സമയത്താണ് വിനോദ് പീഡനം നടത്തിയതെന്നാണ് സംഭവത്തെ കുറിച്ച് വിഴിഞ്ഞം പൊലീസ് പറയുന്നത്.ഭാര്യയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണ് വിനോദ്. മറ്റൊരു സുഹൃത്തിനൊപ്പം വെങ്ങാനൂരിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP