Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് ബിരിയാണിയിൽ നിന്നും ലഭിച്ചത് പഴുതാരയെ; ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടത് വൃത്തിഹീനമായ അടുക്കളയും പാത്രങ്ങളും; പൊറോട്ടമാവ് കുഴച്ചതിന് കാവലായി പൂച്ചയും; ലോക്ഡൗൺകാലത്ത് പാഴ്‌സൽ മാത്രം നൽകിയിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഓപ്പസ് ബേക്സ് അടച്ചുപൂട്ടി

ബീഫ് ബിരിയാണിയിൽ നിന്നും ലഭിച്ചത് പഴുതാരയെ; ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടത് വൃത്തിഹീനമായ അടുക്കളയും പാത്രങ്ങളും; പൊറോട്ടമാവ് കുഴച്ചതിന് കാവലായി പൂച്ചയും; ലോക്ഡൗൺകാലത്ത് പാഴ്‌സൽ മാത്രം നൽകിയിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഓപ്പസ് ബേക്സ് അടച്ചുപൂട്ടി

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം വയനാട് റോഡിൽ പ്രവർത്തിച്ചിരുന്ന ഓപ്പസ് ബേക്സ് എന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. ലോക്ഡൗൺ കാലത്ത് പാർസൽ നൽകിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ ലഭിച്ചെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞെട്ടിക്കുന്ന കാര്യങ്ങളാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് ഹോട്ടലിൽ കാണാനായത്. വളരെ വൃത്തിഹീനമായ രീതിയിലാണ് സ്ഥാപനത്തിന്റെ അടുക്കളയുണ്ടായിരുന്നത്. പാത്രങ്ങളും മറ്റു അടുക്കള ഉപകരണങ്ങളുമെല്ലാം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു.

പൊറോട്ടമാവ് കുഴച്ചുവെച്ചതിന് സമീപത്ത് നിന്ന് പൂച്ചയെയും കണ്ടെത്തി. നേരത്തെ ചിക്കൻ ഗ്രിൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന മെഷീനിന് മുകളിൽ വച്ചാണ് ബിരിയാണി പാർസൽ ചെയ്തിരുന്നത്. ഈ മെഷീനിനകത്താകട്ടെ ഉണ്ടായിരുന്നത് ചിലന്തിവലയും എലിക്കാഷ്ഠവുമായിരുന്നു. ഭക്ഷ്യവസ്തുക്കളടങ്ങിയ പാത്രങ്ങളെല്ലാം തുറന്നുവെച്ച നിലയിലായരുന്ന പരിശോധന നടത്തുന്ന സമയത്ത്. പാർസൽ പൊതിയാനുപയോഗിക്കുന്ന പാത്രങ്ങൾ ഫുഡ്ഗ്രേഡ് ഇല്ലാത്ത പ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ചതുമാണ്.

ഇത്തരത്തിൽ നിരവധി നിയമലംഘനങ്ങളും അപകടകരമായ തരത്തിലുള്ള കാഴ്ചകളുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. മാത്രവമുല്ല സ്ഥാപനത്തിന് അനുവദിച്ചിരുന്ന ലൈസൻസിന്റെ കാലാവധി കഴിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.


സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷാ നിയമം സെക്ഷൻ 69 പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എം .ടി ബേബിച്ചൻ അറിയിച്ചു. രഞ്ജിത് പി ഗോപി, രേഷ്മ ടി, അനു എ .പി, നീലിമ വി എസ്, സനിന എന്നിവരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP