Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒപ്‌റ്റോമെട്രിസ്റ്റ് അറസ്റ്റിൽ; പിടിയിലായത് നാളുകൾ നീണ്ട ഒളിവു ജീവിതത്തിന് ശേഷം; നേമത്തെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന 50കാരൻ കുടുങ്ങിയത് മൊബൈൽ ഫോൺ 'ഓണാ'യതിന് പിന്നാലെ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒപ്‌റ്റോമെട്രിസ്റ്റ് അറസ്റ്റിൽ; പിടിയിലായത് നാളുകൾ നീണ്ട ഒളിവു ജീവിതത്തിന് ശേഷം; നേമത്തെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന 50കാരൻ കുടുങ്ങിയത് മൊബൈൽ ഫോൺ 'ഓണാ'യതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 50കാരനായ ഒപ്‌റ്റോമെട്രിസ്റ്റ് അറസ്റ്റിൽ. തിരുവനന്തപുരം നേമം സ്വദേശിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ സീനിയർ ഒപ്‌റ്റോമെട്രിസ്റ്റുമായ ഇ.ബി ഉദയകുമാറാണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലയാത്. ഇയാൾ ഏറെ നാളായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം.

കുട്ടിക്ക് കാഴ്‌ച്ചകുറവുള്ളതിനാൽ അതിനു ചികിത്സയ്ക്കായിട്ടാണ് രക്ഷിതാക്കൾക്കൊപ്പം ആശുപത്രിയിൽ എത്തിയത്. എന്നാൽ ചികിത്സയ്ക്കിടെ ഇയാൾ കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് സൂചന. സംഭവം കുട്ടി രക്ഷിതാക്കളോട് തുറന്ന് പറഞ്ഞതിന് പിന്നാലെ ഇവർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. വൈകാതെ തന്നെ ഇത് ഹൊസ്ദുർഗ് പൊലീസിന് കൈമാറി.

ഈ അവസരത്തിൽ ഉദയകുമാർ ഒളിവിൽ പോയി. നേമത്തുള്ള വീട്ടിൽ അന്വേഷണം
നടത്തിയെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഓഫാക്കിയതിനാൽ ഒരു തുമ്പും ലഭിച്ചില്ല. എന്നാൽ ഏതാനും ദിവസം മുൻപ് ഇയാൾ ഫോൺ ഓണാക്കിയതിന് പിന്നാലെയാണ് ഇയാൾ നേമത്തെ വീട്ടിൽ തന്നെയുണ്ടെന്ന് പൊലീസ് ഉറപ്പാക്കിയത്.

ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്കുമാർ കോടോത്ത്, അജയകുമാർ എന്നിവർ പ്രതിയെ പിടികൂടുകയായിരുന്നു. ഹൊസ്ദുർഗ് എസ്‌ഐ. എം വിവിഷ്ണുപ്രസാദ് അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഉദയകുമാറിനെ ആരോഗ്യവകുപ്പ് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP