Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിരോധം: ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം; ഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കണം; കണ്ടെയിന്മെന്റ് സോണുകളിൽ സൗജന്യ ഭക്ഷ്യകിറ്റ് നൽകണം: മുഖ്യമന്ത്രിക്ക് എട്ടിന നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

കോവിഡ് പ്രതിരോധം: ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം; ഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കണം; കണ്ടെയിന്മെന്റ് സോണുകളിൽ സൗജന്യ ഭക്ഷ്യകിറ്റ് നൽകണം: മുഖ്യമന്ത്രിക്ക് എട്ടിന നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

* രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നതാണ് ഒരു നിർദ്ദേശം. പ്രതിപക്ഷം നേരത്തെ തന്നെ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. സർക്കാർ അത് ചെവിക്കൊള്ളാതിരുന്നതാണ് സംസ്ഥാനം ഇപ്പോൾ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലെത്താനുള്ള കാരണങ്ങളിലൊന്ന്. സംശയമുള്ള മേഖലകളിലെല്ലാം വ്യാപകമായി ടെസ്റ്റ് നടത്തിയാലേ രേഗികളെ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താനും കഴിയൂ.

* കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടാൻ ഇപ്പോൾ പത്ത് ദിവസം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ഇതും രോഗവ്യാപനത്തിനും രോഗികളുടെ ബുദ്ധിമുട്ടിനും കാരണമാകുന്നു. അതിനാൽ ഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കണം. അതിനായി ലബോറട്ടറികളുടെ എണ്ണം കൂട്ടുകയും അവയുടെ ശേഷി വർദ്ധിപ്പിക്കുകയും വേണം.

* ക്വാറന്റയിൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നതാണ് മൂന്നാമത്തെ നിർദ്ദേശം. സംസ്ഥാനത്തെ പല ഭാഗങ്ങളിലേയും ക്വാറന്റയിൻ കേന്ദ്രങ്ങളിൽ ഇപ്പോൾ യാതൊരു സൗകര്യങ്ങളുമില്ലാതെ നിരീക്ഷണത്തിലുള്ളവരും രോഗികളും നരകയാതന അനുഭവിക്കുകായണ്. സമയത്തിന് ഭക്ഷണമോ, വെള്ളമോ, മരുന്നോ, വസ്ത്രങ്ങളോ കിട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്. അടിയന്തിരമായി ഈ ദുരവസ്ഥ പരിഹരിക്കണം.

* ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന കണ്ടെയിന്മെന്റ് സോണുകളിൽ ഭക്ഷണവും ശുദ്ധജലവും കിട്ടാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് അത് എത്തിക്കാൻ സംവിധാനമൊരുക്കണം. അവിടെ സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണം. അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം.

*കോവിഡ് പടർന്ന് പിടിച്ച തീരദേശത്ത് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. സൗജന്യ റേഷൻ നൽകിയതുകൊണ്ടു മാത്രം കാര്യമായില്ല. മത്സ്യബന്ധനം തടഞ്ഞിരിക്കുന്നതിനാൽ തീരദേശത്തെ ജനങ്ങൾ പട്ടിണിയിലാണ്. ഭക്ഷ്യക്കിറ്റും അവശ്യസാധനങ്ങളും പച്ചക്കറിയും മറ്റും തീരദേശത്ത് സൗജന്യമായി വിതരണം ചെയ്യണം.

* കോവിഡ് അല്ലാത്ത മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ ഉറപ്പാക്കണമെന്നതാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ച മറ്റൊരു നിർദ്ദേശം. ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയ അസുഖങ്ങൾ ഇപ്പോൾ വ്യാപകമായി പടർന്നു പിടിക്കുകയാണ്. പക്ഷേ കോവിഡിനിടയിൽ ഇവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഡയാലിസിസ് വേണ്ട രോഗികളും ബുദ്ധിമുട്ടിലാണ്.

*ലോക്ഡൗൺ നിലനിൽക്കുന്ന മേഖലകളിൽ കുടുംബശ്രീയുടെ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിക്കുമെന്ന അധികൃതരുടെ ഉറപ്പും പാളിപ്പോയിരിക്കുന്നു. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിനാൽ ഇവിടെ ഭക്ഷണ വിതരണത്തിന് സംവിധാനമൊരുക്കണം.

*കണ്ടയിന്മെന്റ് സോണുകൾ വിലയുത്തി രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെയിന്മെന്റ് സോണുകളല്ലാതാക്കി പ്രഖ്യാപിക്കുന്നതിന് ഇപ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നതാണ് രമേശ് ചെന്നിത്തല കത്തിൽ മുന്നോട്ട് വച്ച മറ്റൊരു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP