Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനർഹ മുൻഗണന കാർഡുകൾ ഇനി കണ്ടെത്തും; 'ഓപറേഷൻ യെല്ലോ' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്

അനർഹ മുൻഗണന കാർഡുകൾ ഇനി കണ്ടെത്തും; 'ഓപറേഷൻ യെല്ലോ' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്താൻ 'ഓപറേഷൻ യെല്ലോ' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 ഃ 7 പ്രവർത്തിക്കുന്ന നമ്പറുകളിൽ (മൊബൈൽ - 9188527301, ടോൾഫ്രീ -1967) അനർഹമായി കാർഡുകൾ കൈവശം വെച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണന വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP