Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷിത സ്ഥലങ്ങളിലെ അജ്ഞാത ഡ്രോണുകളെ പൂട്ടാൻ 'ഓപ്പറേഷൻ ഉഡാൻ'; തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം രാത്രി ഡ്രോൺ പറക്കുന്ന ദൃശ്യം പുറത്ത്; ഉപയോഗിച്ചത് കളിപ്പാട്ടം പോലത്തെ ഡ്രോണാവാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ; പ്രത്യേക സംഘം ഓപ്പറേഷൻ നടത്തുന്നത് വ്യോമസേനയുടേയും ഐഎസ്ആർഓയുടേയും സഹായത്തോടെ

സുരക്ഷിത സ്ഥലങ്ങളിലെ അജ്ഞാത ഡ്രോണുകളെ പൂട്ടാൻ 'ഓപ്പറേഷൻ ഉഡാൻ'; തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം രാത്രി ഡ്രോൺ പറക്കുന്ന ദൃശ്യം പുറത്ത്; ഉപയോഗിച്ചത് കളിപ്പാട്ടം പോലത്തെ ഡ്രോണാവാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ; പ്രത്യേക സംഘം ഓപ്പറേഷൻ നടത്തുന്നത് വ്യോമസേനയുടേയും ഐഎസ്ആർഓയുടേയും സഹായത്തോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : തലസ്ഥാനത്ത് സുരക്ഷിതമായ മേഖലയിൽ അജ്ഞാത ഡ്രോൺ പറന്ന സംഭവത്തിന് പിന്നിലുള്ള രഹസ്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ 'ഓപ്പറേഷൻ ഉഡാൻ'. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പറന്ന ഡ്രോൺ കളിപ്പാട്ടം പോലത്തെതാവാമെന്നും അതിനാൽ ആശങ്ക വേണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതേ അവസരത്തിലാണ് ക്ഷേത്ര പരിസരത്ത് ഡ്രോണുകൾ പറക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് ക്ഷേത്ര പരിസരത്ത് ഡ്രോൺ മാതൃകയിലുള്ള വസ്തു പറന്നത്. ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ ഇത് നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇത് റെയിൽവെ സർവെ നടത്തിയ ഏജൻസിയാവാം പറത്തിയതെന്ന് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരണമായിട്ടില്ല. ഡ്രോൺ പറക്കുന്നതിന് പതിനഞ്ച് മിനിട്ട് മുൻപ് പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോൺ പറന്നിരുന്നുവെന്നും അധികൃതർ സ്ഥിരീകരിച്ചിരുന്നു.

കോവളം, വിമാനത്താവളം ഉൾപ്പെട്ട ശംഖുമുഖം, ഐഎസ്ആർഒ കേന്ദ്രം ഉൾപ്പെട്ട തുമ്പ എന്നിവിടങ്ങളിലും വ്യാഴാഴ്ച രാത്രി ഡ്രോൺ പറന്നതായി വാർത്തകൾ പുറത്ത് വന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നിരുന്നാൽ സുരക്ഷിത മേഖലത്തിൽ അത്തരത്തിൽ പതിവില്ലാത്ത സംഭവമുണ്ടായതിനെ തുടർന്നാണ് സംഭവത്തെ ഗൗരവുമായി കാണുന്നതിന്റെ ഭാഗമാണ് ഓപ്പറേഷൻ ഉഡാൻ എന്ന പേരിൽ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഐഎസ്ആർഓയുടേയും വ്യോമസേനയുടേയും സഹായത്തോടെയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന് സമീപത്ത് നിന്നുമുള്ള ദൃശ്യങ്ങൾ സാങ്കേതിക വിദഗ്ധരെ കാണിച്ചതോടെ ഭാരം കുറഞ്ഞ കളിപ്പാട്ടം മാതൃകയിലുള്ള ഡ്രോണാണെന്ന പ്രാഥമിക നിഗമനമാണ് ലഭിച്ചത്. തീരദേശ റയിൽവെ സർവേക്കെത്തിയ ഏജൻസി ഈ ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരാണോ സുരക്ഷാമേഖലയിലും പറത്തിയതെന്ന് സ്ഥിരീകരിക്കാനായി കോവളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫ്‌ളാറ്റിന്റെ പരസ്യചിത്രീകരണത്തിനുള്ള ഏജൻസിയുമടക്കം നാല് സംഘങ്ങളും നിരീക്ഷണത്തിലാണ്.

നേമത്തെ ഡ്രോൺ റെയിൽവേയുടേത്

റെയിൽപാതയ്ക്കായി സർവ്വേ നടത്തുന്നതിനായി നേമത്ത് പറത്തിയ ഡ്രോൺ നിയന്ത്രണം വിട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഡ്രോൺ പറത്തുന്നതിന് സർവ്വേ നടത്തുന്ന ഏജൻസി അനുവാദം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഈ മാസം 22ന് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഉൾപ്പെടെയുള്ള പ്രദേശത്ത് അർദ്ധരാത്രിയിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തിയിരുന്നു. കോവളം തീരത്ത് പട്രോളിങ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരുമണിയോടെ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു,

തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും അനുവാദമില്ലാതെ ഡ്രോൺ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൊലീസ് അടിസ്ഥാനത്തിന്റെ അഞ്ചാം നിലക്ക് സമീപമാണ് ഡ്രോൺ എത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്യാമറയിലും ഡ്രോൺ പറന്ന ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP