Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ പി ഹണ്ട്: കണ്ണൂരിൽ വ്യാപക പരിശോധന; ഒരാൾ പിടിയിൽ

ഓപ്പറേഷൻ പി ഹണ്ട്: കണ്ണൂരിൽ വ്യാപക പരിശോധന; ഒരാൾ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കണ്ണുരിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടുന്ന വെബ് സൈറ്റുകൾ സന്ദർശിച്ച ഒരാൾ അറസ്റ്റിൽ. നിരോധിത വെബ് സൈറ്റുകൾ സന്ദർശിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് പൊലിസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ട് റെയ്ഡിന്റെ ഭാഗമായി കണ്ണുരിലും പരിശോധ നടത്തിയത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 കേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്ഡു നടത്തിയത്.

ഞായറാഴ്‌ച്ച രാവിലെ മുതൽ നടത്തിയപി. ഹണ്ട് റെയ്ഡിൽ സംസ്ഥാനമാകെ നിരവധി പേരാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഡാർക്ക് നെറ്റ് വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൗൺലോഡ് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യാന്തര കുറ്റാന്വേഷണ വിഭാഗമായ ഇന്റർപോളുമായി കേരളാ പൊലീസ് സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഇത്തരത്തിൽ പരിശോധന നടത്തിവരുന്നത്.

കണ്ണൂർ സിറ്റി പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തു. അത്തായക്കുന്ന് കമറുദ്ദീൻ അത്തായക്കുന്ന്, കൊറ്റാളി ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിൽ ആയത്. പ്രതിയിൽ നിന്നും അശ്ലീല വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ഡൗൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോണും പൊലീസ് പിടികൂടി.

പിടികൂടിയ ഫോൺ വിദഗ്ധ പരിശോധനക്കായി ഫോറെൻസിക് വകുപ്പിന് അയച്ചുകൊടുക്കും. സൈബർ പൊലീസ് സ്റ്റേഷന്റെയും സെല്ലിന്റെയും നേതൃത്വത്തിൽ ആണ് കണ്ണൂർ സിറ്റി പൊലീസ് റെയിഡ് നടത്തിയത്. അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോൺ സൈറ്റുകളും സന്ദർശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തിൽ പ്രത്യേക വിഭാഗം തന്നെ ഇന്റർപോളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇത്തരം പ്രതികളെ കണ്ടെത്തുന്നതിന് കേരളാ പൊലിസ് ഇന്റർപോളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണ്.

അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോൺ സൈറ്റുകളും സന്ദർശിക്കുന്ന വ്യക്തികളെ നീണ്ട കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്റർപോൾ വിവരങ്ങൾ കേരളാ പൊലിസിന് കൈമാറുന്നത്.ഇതിനു ശേഷമാണ് പൊലിസ് മൊബൈൽ ടവർ പരിശോധിച്ചതിനു ശേഷം പ്രതികളെ പിടികൂടുകയാണ് പതിവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP