Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സ്ത്രീകളോട് ബഹുമാനമുള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്.. നടൻ ശ്രീനിവാസന് അംഗനവാടി അദ്ധ്യാപികയുടെ തുറന്ന കത്ത്

സ്ത്രീകളോട് ബഹുമാനമുള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്.. നടൻ ശ്രീനിവാസന് അംഗനവാടി അദ്ധ്യാപികയുടെ തുറന്ന കത്ത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നടൻ ശ്രീനിവാസന് കോഴിക്കോട്ടെ അംഗനവാടി അദ്ധ്യാപിക ലക്ഷ്മി ദാമോദറിന്റെ തുറന്ന കത്ത്. അംഗനവാടി ജീവനക്കാരെ അപമാനിച്ച സംഭവത്തിലാണ് ലക്ഷ്മിയുടെ പ്രതികരണം. കേരളത്തിലെ ഏതെങ്കിലും അംഗനാവടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ എന്ന് ലക്ഷ്മി ശ്രീനിവാസനോട് ചോദിച്ചു. ‘ക്യാമറയുടെ മുമ്പിൽ എന്തും പറയാനുള്ള ഊർജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങൾ പഠിക്കണം എന്നിട്ടേ പറയാൻ പാടുള്ളു. കൃത്യമായി ട്രെയിനിങ് കിട്ടിയ, ജീവനക്കാരാണ് അംഗനവാടിയിലെന്ന് മനസ്സിലാക്കാതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിൻവലിക്കണം’, കത്തിൽ പറയുന്നു.

ജപ്പാനിൽ സൈക്യാട്രിയും സൈക്കോളജിയും കഴിഞ്ഞവരാണ് കിന്റർ ഗാർഡനിൽ ക്ലാസെടുക്കുകയെന്നും എന്നാൽ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അപ്പോൾ കുട്ടികൾക്കും അത്രയേ നിലവാരം ഉണ്ടാകുള്ളൂവെന്നുമായിരുന്നു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്.

കത്തിന്റെ പൂർണ്ണരൂപം:

ബഹുമാനപ്പെട്ട ശ്രീനിവാസൻ,
താങ്കൾ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ! കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ? അങ്കണവാടിയിൽ നടക്കുന്ന പ്രവർത്തനം എന്തെന്നറിയുമോ?? താങ്കളുടെ മക്കൾ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയിൽ ജീവനക്കാർ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കൾക്കറിയാമോ..?

അങ്കണവാടി ജീവനക്കാരെ നിങ്ങൾ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്…. വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങൾ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാർ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കൾ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്.

ഗവൺമെന്റ് കൃത്യമായി ട്രൈനിങ് നല്കിയ ജീവനക്കാരണ്. ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷൻ കീഴ്ജീവനക്കാർ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കൾ അറിയണം.. ക്യാമറയുടെ മുമ്പിൽ എന്തും പറയാനുള്ള ഊർജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങൾ പഠിക്കണം എന്നിട്ടേ പറയാൻ പാടുള്ളു.

കൃത്യമായി ട്രൈനിങ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിൻവലിക്കണം….
അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികൾ. 83% തലച്ചോറിന്റെ വളർച്ച നടക്കുന്ന കാലഘട്ടത്തിന്റെ പ്രാധാന്യവും കുട്ടികളുടെ മനഃശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാർക്ക് ഗവൺമെന്റ് ട്രൈനിങ് പിരീടിൽ നല്കുന്നു എന്നതുകൂടെ അറിയുക…….

ലക്ഷ്മി ദാമോദർ, കുറ്റ്യാടി
C. NO.89
കുന്നുമ്മൽ 1CDS,
കോഴിക്കോട്:, കേരള,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP