Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരില്ലെന്ന പരാതി ഇനി വേണ്ട; സംസ്ഥാനത്തെ 102 ആരോഗ്യ കേന്ദ്രങ്ങളിൽ ഒപി സമയം വൈകുന്നേരം 6 മണി വരെ നീട്ടി ആരോഗ്യ വകുപ്പ്; സൗകര്യം ലഭിക്കുക ഡോക്ടർമാർ കൂടുതലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ

ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരില്ലെന്ന പരാതി ഇനി വേണ്ട; സംസ്ഥാനത്തെ 102 ആരോഗ്യ കേന്ദ്രങ്ങളിൽ ഒപി സമയം വൈകുന്നേരം 6 മണി വരെ നീട്ടി ആരോഗ്യ വകുപ്പ്; സൗകര്യം ലഭിക്കുക ഡോക്ടർമാർ കൂടുതലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി. സമയം വൈകുന്നേരം 6 മണി വരെയാക്കി. മതിയായ ഡോക്ടർമാരുള്ള 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് ഒ.പി. സമയം വർധിപ്പിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ പോലും വൈകുന്നേരം വരെ സേവനം നൽകുമ്പോൾ നാലോ അതിലധികമോ ഡോക്ടർമാരുള്ള ബ്ലോക്കുതല സ്ഥാപനങ്ങളായ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ അതിൽ കുറഞ്ഞ സേവനങ്ങളാണ് നൽകുന്നതെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ ജോലിഭാരം കൂട്ടാതെ തന്നെ റൊട്ടേഷൻ അനുസരിച്ച് അവരുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി. സമയം വൈകുന്നേരം 6 മണി വരെയാക്കി. മതിയായ ഡോക്ടർമാരുള്ള 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് ഒ.പി. സമയം വർധിപ്പിക്കുന്നത്. ഇത് പാവപ്പെട്ട രോഗികൾക്ക് വളരെയധികം സഹായകരമാകുന്നതാണ്. ഇതിലൂടെ പലതരം ജോലികൾക്ക് പോകുന്നവർക്ക് ജോലിസമയം നഷ്ടപ്പെടാതെ തന്നെ തൊട്ടടുത്ത് ചികിത്സ തേടാവുന്നതാണ്. കൂടാതെ ഉച്ചകഴിഞ്ഞ് മറ്റ് സ്വകാര്യ ആശുപത്രികളിലോ വിദൂര ആശുപത്രികളിലോ ചികിത്സ തേടേണ്ട അവസ്ഥയും മാറുന്നു.

നിലവിൽ ചില സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരേയും ചിലത് രാവിലെ 9 മണി മുതൽ 2 മണിവരേയുമാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഉച്ച വരെയാണ് ഒ.പി. അതിന് ശേഷം ഒറ്റ ഡോക്ടറാണുള്ളത്. നാലോ അതിലധികമോ മെഡിക്കൽ ഓഫീസുമാരുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ പോലും ഉച്ചവരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ചില സ്ഥലങ്ങളിൽ എൻ.എച്ച്.എം. ഡോക്ടർമാരും, പഞ്ചായത്ത് നൽകുന്ന ഡോക്ടർമാരുമുണ്ട്. 3 ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ പോലും വൈകുംന്നേരം വരെ സേവനം നൽകുമ്പോൾ നാലോ അതിലധികമോ ഡോക്ടർമാരുള്ള ബ്ലോക്കുതല സ്ഥാപനങ്ങളായ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ അതിൽ കുറഞ്ഞ സേവനങ്ങളാണ് നൽകുന്നതെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ ജോലിഭാരം കൂട്ടാതെ തന്നെ റൊട്ടേഷൻ അനുസരിച്ച് അവരുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്.

ഒ.പി. സമയം നീട്ടിയ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ

തിരുവനന്തപുരം: പാലോട്, അഞ്ചുതെങ്ങ്, പൂവാർ, മണമ്പൂർ, പെരുങ്കടവിള, വെള്ളനാട്, വെൺപകൽ, വിഴിഞ്ഞം, പുത്തൻതോപ്പ്, ആണ്ടൂർകോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കൽ

കൊല്ലം: അഞ്ചൽ, ചവറ, ഓച്ചിറ, ശൂരനാട്, തൃക്കടവൂർ

പത്തനംതിട്ട: കുഞ്ഞീറ്റുകര, ഏനാദിമംഗലം, തുമ്പമൺ. റാന്നി പെരുനാട്

ആലപ്പുഴ: അരൂക്കുറ്റി, തൈക്കാട്ടുശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വ, ചെമ്പുംപുറം, പാണ്ടനാട്, മാന്നാർ, മുഹമ്മ, വെളിയനാട്, മുതുകുളം

കോട്ടയം: അയർക്കുന്നം, എരുമേലി, കൂടല്ലൂർ, പൈക, ഉള്ളനാട്, കുമരകം, ഇടയാഴം, ഇടമറുക്, വാകത്താനം, മുണ്ടൻകുന്ന്

ഇടുക്കി: മറയൂർ, പുറപ്പുഴ, ഉപ്പുതറ, വണ്ടന്മേട്

എറണാകുളം: വെങ്ങോല, രാമമംഗലം, മൂത്തകുന്നം, ഏഴിക്കര, വടവുകോട്, കാലടി, മാലിപ്പുറം, കുമ്പളങ്ങി

തൃശൂർ: ആലപ്പാട്, മുല്ലശേരി, പഴഞ്ഞി, പുത്തൻചിറ

പാലക്കാട്: അഗളി, ചാലിശേരി, ചേർപ്പുളശേരി, കടമ്പഴിപ്പുറം, കൊടുവായൂർ, കുഴൽമന്ദം, വടക്കഞ്ചേരി, പഴമ്പലാക്കോട്, നെന്മാറ,

മലപ്പുറം: എടവണ്ണ, ഉർങ്ങാട്ടിരി, മങ്കട, എടപ്പാൾ, താനൂർ, വേങ്ങര, കാളികാവ്, കരുവാരക്കുണ്ട്, പുറത്തൂർ, നെടുവ

കോഴിക്കോട്: നരിക്കുനി, തലക്കുളത്തൂർ, ഓർക്കാട്ടേരി, വളയം, മേലാടി, മുക്കം

കണ്ണൂർ: പിണറായി, പാപ്പിനിശേരി, അഴീക്കോട്, ഇരിവേരി, മയ്യിൽ, കൂത്തുമുഖം, ഇരിക്കൂർ, പാനൂർ

കാസർകോട്: ചെറുവത്തൂർ, പെരിയ, മുളിയാർ, കുമ്പള, മഞ്ചേശ്വരം

വയനാട്: പേര്യ, പനമരം, പുൽപ്പള്ളി, മീനങ്ങാടി, തരിയോട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP