Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലൈഫ് ഫ്‌ളാറ്റ് ക്രമക്കേട്: സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും ഉമ്മൻ ചാണ്ടിയുടെ ആരോപണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈഫ് ഫ്‌ളാറ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആക്ഷേപം പുറത്തുവന്നിട്ടും സർക്കാർ നടപടി എടുക്കാൻ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആക്ഷേപം ഉയർന്ന് ആഴ്ചകൾ കഴിഞ്ഞാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

ബിനീഷ് കോടിയേരിയുടെ സ്വത്തുകൾ മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് നടപടി എടുത്തിട്ടുണ്ടെങ്കിൽ കേസ് അന്വേഷണത്തിന്റെ ഭാഗം തന്നെയാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP