Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാർ കേസിലെ വിധി ആർക്കും എതിരല്ല; യുഡിഎഫ് സർക്കാരിന്റെ ധീരമായ നടപടിയാണ് മദ്യനയത്തിൽ; പ്രതിപക്ഷം നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി

ബാർ കേസിലെ വിധി ആർക്കും എതിരല്ല; യുഡിഎഫ് സർക്കാരിന്റെ ധീരമായ നടപടിയാണ് മദ്യനയത്തിൽ; പ്രതിപക്ഷം നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബാർ കേസിലെ വിധി ആർക്കും എതിരല്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാർ ഹോട്ടൽ ഉടമകളും ജീവനക്കാരും അങ്ങനെ ധരിക്കരുത്. ഈ സർക്കാർ എടുത്ത ഏറ്റവും ധീരമായ നടപടിയാണു മദ്യനയം. ഘട്ടം ഘട്ടമായി മദ്യം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മദ്യമെന്ന സാമൂഹികതിന്മയോട് മാത്രമാണ് എതിർപ്പ്. സർക്കാരിന്റെ ശ്രമം വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. സുപ്രീം കോടതി വിധി സർക്കാർ നയം നൂറു ശതമാനം അംഗീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമെന്നോണം ബിവറേജസിലൂടെയുള്ള മദ്യ വിൽപ്പന ഘട്ടം ഘട്ടമായി നിർത്തുകയാണ്. സർക്കാരിന്റെ ഇത്തരം നടപടികൾ എല്ലാവരും അംഗീകരിക്കുമെന്നാണ് കരുതുന്നത്. വീര്യം കുറഞ്ഞ മദ്യം അനുവദിച്ചത് സർക്കാരിന്റെ സഹിഷ്ണുതയോടെയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിന് ആത്മാർഥതയില്ലെന്നാണ് പ്രതിപക്ഷം ഇതുവരെ പറഞ്ഞത്. ഇപ്പോൾ സുപ്രീം കോടതിയും സർക്കാർ നയം അംഗീകരിച്ചിരിക്കുന്നു. എന്താണ് പ്രതിപക്ഷത്തിന്റെ നിലപാട്? എപ്പോഴെങ്കിലും അധികാരം കിട്ടിയാൽ എന്താകും ഈ നയത്തോടുള്ള പ്രതിപക്ഷത്തിന്റെ നടപടിയെന്ന് അവർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP