Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹെലിക്കോപ്റ്റർ യാത്ര നടത്തി ഖജനാവ് മുടിപ്പിക്കുന്ന കാര്യത്തിൽ ഇരുസർക്കാരും അത്ര മോശമല്ല; പിണറായി വിജയന്റെ ധൂർത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ യാത്രകളുടെ ചിലവും പുറത്ത്; ഉമ്മൻ ചാണ്ടി സർക്കാർ ഹെലികോപ്ടർ യാത്രക്കായി ചെലവിട്ടത് 1 കോടി 70 ലക്ഷം രൂപ

ഹെലിക്കോപ്റ്റർ യാത്ര നടത്തി ഖജനാവ് മുടിപ്പിക്കുന്ന കാര്യത്തിൽ ഇരുസർക്കാരും അത്ര മോശമല്ല; പിണറായി വിജയന്റെ ധൂർത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ യാത്രകളുടെ ചിലവും പുറത്ത്; ഉമ്മൻ ചാണ്ടി സർക്കാർ ഹെലികോപ്ടർ യാത്രക്കായി ചെലവിട്ടത് 1 കോടി 70 ലക്ഷം രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെലിക്കോപ്റ്റർ യാത്ര നടത്തി ഖജനാവ് മുടിപ്പിക്കുന്ന കാര്യത്തിൽ രണ്ട് സർക്കാരും അത്ര മോശമല്ല. വൻ തുക മുടക്കി ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ധൂർത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ യാത്രകളുടെ ചിലവും പുറത്ത് വന്നു. ഉമ്മൻ ചാണ്ടി സർക്കാർ ഹെലികോപ്ടർ യാത്രക്കായി ചെലവിട്ടത് 1 കോടി 70 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മാത്രം ഹെലികോപ്ടർ യാത്രക്കായി ചെലവഴിച്ചത് 1 കോടി 21 ലക്ഷം രൂപയാണ്.

8 തവണ ഉമ്മൻ ചാണ്ടി ഹെലികോപ്ടർ യാത്ര നടത്തിയതായാണ് പുരത്ത് വന്ന വിവരം. വിവരാവകാശ രേഖയിലൂടെയാണ് മുൻ യുഡിഎഫ് സർക്കാർ ഹെലികോപ്ടർ യാത്രക്കായി കോടികൾ ചെലവഴിച്ചതിന്റെ കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എറണാകുളം സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശത്തെ തുടർന്നാണ് വിവരങ്ങൾ പുറത്ത് വന്നത്.

2011 ൽ ഉമ്മൻ ചാണ്ടി മന്ത്രി സഭ അധികാരമേറ്റ ശേഷം ഹെലികോപ്ടർ യാത്രക്കായി ചെലവിട്ട കോടികളുടെ കണക്കാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്ടർ യാത്രയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്. 2013 മുതൽ 2016 വരെയുള്ള നാല് വർഷത്തിനിടെ 8 തവണയാണ് ഉമ്മൻ ചാണ്ടി ഹെലികോപ്ടർ യാത്ര നടത്തിയത്. ഇതിനായി സർക്കാർ ചെലവിട്ടത് 1 കോടി 21 ലക്ഷം രൂപ. ഉമ്മൻ ചാണ്ടിക്ക് പുറമെ അന്നത്തെ സ്പീക്കർ ജി കാർത്തികേയന്റെ ഹെലികോപ്ടർ യാത്രക്ക് ചെലവായത് 17 ലക്ഷം രൂപയാണ്.

കൂടാതെ 2016 ഏപ്രിൽ 30ന് കൃഷി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് നടത്തിയ ഹെലികോപ്ടർ യാത്രക്ക് ചെലവിട്ടത് ഒമ്പതേമുക്കാൽ ലക്ഷം രൂപയെന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയിൽ പറയുന്നു. ഇത്തരത്തിൽ 1 കോടി 70 ലക്ഷം രൂപ മുൻ യുഡി എഫ് സർക്കാർ ഹെലികോപ്ടർ യാത്രാ ഇനത്തിൽ ചെലവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ

എന്നാൽ, ഉമ്മൻ ചാണ്ടിയും മറ്റു മന്ത്രിമാരും യാത്ര നടത്തിയത് എങ്ങോട്ടാണെന്നും ഏത് ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനുപയോഗിച്ചതെന്നുമുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP