Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടി പിന്നിൽനിന്നല്ല, മുന്നിൽനിന്നു നയിക്കേണ്ട നേതാവെന്ന് ഫഹദ് ഫാസിൽ; പദവികളൊന്നും ഏറ്റെടുക്കാതെ നേതൃത്വത്തിൽനിന്ന് മാറിനിൽക്കുന്നത് അവസാനിപ്പിക്കണം; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ നിർബന്ധിക്കണം; രാഷ്ട്രീയ കേരളത്തിനു കൗതുകമായി യുവനടന്റെ ആവശ്യം

ഉമ്മൻ ചാണ്ടി പിന്നിൽനിന്നല്ല, മുന്നിൽനിന്നു നയിക്കേണ്ട നേതാവെന്ന് ഫഹദ് ഫാസിൽ; പദവികളൊന്നും ഏറ്റെടുക്കാതെ നേതൃത്വത്തിൽനിന്ന് മാറിനിൽക്കുന്നത് അവസാനിപ്പിക്കണം; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ നിർബന്ധിക്കണം; രാഷ്ട്രീയ കേരളത്തിനു കൗതുകമായി യുവനടന്റെ ആവശ്യം

കോട്ടയം: യുഡിഎഫ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിനു വേണ്ടി വാദിച്ച് യുവ നടൻ ഫഹദ് ഫാസിൽ രംഗത്തെത്തിയത് കൗതുകമായി. ഒരു പദവിയും വേണ്ടെന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി മാറി നിൽക്കരുതെന്ന് ഫഹദ് ഫാസിൽ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കവേയായിരുന്നു ഫഹദ് ഫാസിലിന്റെ അഭിപ്രായപ്രകടനം.

മുന്നിൽനിന്ന് നയിക്കേണ്ട ആളാണ് ഉമ്മൻ ചാണ്ടിയെന്നു ഫഹദ് ഫാസിൽ പറഞ്ഞു. പദവി ഏറ്റെടുക്കാതെ നേതൃത്വത്തിൽനിന്ന് മാറിനിൽക്കരുത്. അതിനായി പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കണമെന്നും പുതുപ്പള്ളിയിലെ ജനം പറഞ്ഞാൽ അദ്ദേഹം കേൾക്കുമെന്നും കൂടി യുവതാരം പറഞ്ഞു.

പിന്നിൽ നിന്നല്ല മുന്നിൽ നിന്ന് നയിക്കേണ്ട ആളാണ് ഉമ്മൻ ചാണ്ടിയെന്നും ഫഹദ് പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഫഹദിന്റെ വാക്കുകളെ വരവേറ്റത്. ഇടയ്ക്ക് സദസിൽ നിന്നും ഫഹദ് പറഞ്ഞതാണ് ശരിയെന്നും ഒസി നേതൃത്വത്തിലേക്ക് വരണമെന്നും ചിലർ വിളിച്ചുപറയുകയും ചെയ്തു.

എന്നാൽ പതിവ് ചിരിയിൽ ഒതുക്കിയതല്ലാതെ താരത്തിന്റെ വാക്കുകൾക്ക് മറുപടി പറയാൻ ഉമ്മൻ ചാണ്ടി തയാറായതുമില്ല. ഉമ്മൻ ചാണ്ടിയുടെ കൈകൊണ്ട് രണ്ടു തവണ സംസ്ഥാന അവാർഡ് വാങ്ങാൻ ഇടയായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഫഹദ് പറഞ്ഞു.

സത്യസന്ധമായും നേർവഴിയിലൂടെയുമാണ് താൻ സിനിമകളെ കാണുന്നതെന്നും തന്റെ സിനിമ കണ്ട് ആരും മോശമാകരുതെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP