Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎം മാണിയും കേരളാ കോൺഗ്രസും സ്വന്തം ഇഷ്ടപ്രകാരമാണ് മുന്നണിവിട്ട് പുറത്തു പോയത്; തിരിച്ചു വരുന്ന കാര്യം അവർ തീരുമാനിക്കട്ടെ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

കെഎം മാണിയും കേരളാ കോൺഗ്രസും സ്വന്തം ഇഷ്ടപ്രകാരമാണ് മുന്നണിവിട്ട് പുറത്തു പോയത്; തിരിച്ചു വരുന്ന കാര്യം അവർ തീരുമാനിക്കട്ടെ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെഎം മാണിയും കേരളാ കോൺഗ്രസും സ്വന്തം ഇഷ്ടപ്രകാരമാണ് മുന്നണിവിട്ട് പുറത്തു പോയതെന്ന് ഉമ്മൻ ചാണ്ടി. അവരെ തങ്ങൾ പറഞ്ഞു വിട്ടിട്ടില്ലെന്നും തിരിച്ചു വരുന്ന കാര്യം അവർ തീരുമാനിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാതിൽ അടച്ചിട്ടില്ല, അവർ തുറന്നിട്ടിട്ട് പോയിരിക്കുകയാണ്. തിരിച്ചു വരണമോ എന്നത് ആവർക്ക് തീരുമാനിക്കാം. സോളാർ റിപ്പോർട്ടിൽ നിയമപരമായും വസ്തുത പരമായും തെറ്റുകളുണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തെറ്റുകൾ ഒരോന്നായി പുറത്തു വരുമെന്നും അതാണ് നിയമോപദേശത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് പടയൊരുക്കത്തിനു ശേഷം നടന്ന സംഘർഷം സംഘടനാ പ്രശ്‌നമല്ലെന്നും ഒരു വ്യക്തി കാണിച്ച അവിവേകമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ചോദ്യത്തിന് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP