Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയം ഡിസിസി ഓഫീസിന് നേർക്കായ ആക്രമണം: പ്രതികളെ പിടിക്കാത്തതിൽ പൊലീസിന് ഗുരുതര വീഴ്‌ച്ചയെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം ഡിസിസി ഓഫീസിന് നേർക്കായ ആക്രമണം: പ്രതികളെ പിടിക്കാത്തതിൽ പൊലീസിന് ഗുരുതര വീഴ്‌ച്ചയെന്ന് ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

കോഴിക്കോട് : കോട്ടയം ഡി.സി.സി ഓഫീസിനും എ.കെ.ജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടിയുടെ നിർദേശപ്രകാരം മാത്രം പൊലീസ് പ്രവർത്തിക്കുന്നതിനാലാണിത്.

ഡി.സി.സി ഓഫീസിനു പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാർക്സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിനു തന്നെ അപമാനമാണ്.

തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എ.കെ.ജി സെന്ററിൽ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോൾ പൊലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികൾ കോൺഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല.

കോൺഗ്രസിനും യു.ഡി.എഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംഘർഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയിൽപ്പെട്ട സർക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പൊലീസും ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP