Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ലീഗും കേരളാ കോൺഗ്രസും കോൺഗ്രസും എന്നും വിട്ടുവീഴ്‌ച്ച ചെയ്തിട്ടുണ്ട്; അണികളുടെ രോഷം കടുക്കുമ്പോൾ മാണിക്ക് സീറ്റു കൊടുത്തതിനെ ന്യായീകരിച്ച് ഉമ്മൻ ചാണ്ടി; പിജെ കുര്യൻ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചത് കാര്യങ്ങൾ മനസിലാക്കാതെ; ഞാൻ പരാതി പറയുകയാണെങ്കിൽ പറയേണ്ടത് രാഹുൽ ഗാന്ധിയോടാണെന്നും മറുപടി

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ലീഗും കേരളാ കോൺഗ്രസും കോൺഗ്രസും എന്നും വിട്ടുവീഴ്‌ച്ച ചെയ്തിട്ടുണ്ട്; അണികളുടെ രോഷം കടുക്കുമ്പോൾ മാണിക്ക് സീറ്റു കൊടുത്തതിനെ ന്യായീകരിച്ച് ഉമ്മൻ ചാണ്ടി; പിജെ കുര്യൻ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചത് കാര്യങ്ങൾ മനസിലാക്കാതെ; ഞാൻ പരാതി പറയുകയാണെങ്കിൽ പറയേണ്ടത് രാഹുൽ ഗാന്ധിയോടാണെന്നും മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിന് വിജയിക്കാവുന്ന രാജ്യസഭാ സീറ്റ് കെ എം മാണിക്ക് നൽകിയ നടപടിയെ ന്യായീകരിച്ച് ഉമ്മൻ ചാണ്ടി രംഗത്തെത്തി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ കേരളാ കോൺഗ്രസും കോൺഗ്രസും എന്നു വിട്ടുവീഴ്‌ച്ച ചെയ്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നൽകിയത്. കാര്യങ്ങൾ മനസിലാക്കാത്തതിനാലാണ് വിമർശനങ്ങൾ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്‌വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുതിർന്ന നേതാവ് പി ജെ കുര്യൻ ഉന്നയിച്ച ആരോപണങ്ങളെയും ഉമ്മൻ ചാണ്ടി തള്ളികക്കളഞ്ഞു. പിജെ കുര്യൻ എനിക്കെതിരെ പറഞ്ഞത് കാര്യങ്ങൾ മനസിലാക്കാതെയെന്നാണ് അദ്ദേഹ പറഞ്ഞത്. പിജെ കുര്യനെതിരെ ഞാൻ പരാതി പറയുകയാണെങ്കിൽ പറയേണ്ടത് കോൺഗ്രസ് പ്രസിഡന്റിനോടാണ്. കുര്യന് കോൺഗ്രസ് പ്രസിഡന്റിനോട് അന്വേഷിക്കാം ഞാൻ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന്. അങ്ങനെ പരാതി പറയുന്നത് എന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2004ൽ പിജെ കുര്യന് രാജ്യസഭാ സീറ്റ് നൽകുന്നതിന് വേണ്ടി ഞാനും ഇടപെട്ടിരുന്നു. കുര്യന്റെ കാര്യത്തിൽ ഭിന്നാഭിപ്രായം വന്നപ്പോൾ അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കുര്യന് മറുപടി നൽകി. കേരളാ കോൺഗ്രസിന് സീറ്റ് നൽകുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന സുധീരന്റെ ആക്ഷേപവും ഉമ്മൻ ചാണ്ടി തള്ളി. യുഡിഎഫ് രൂപം കൊണ്ട കാലം മുതൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ പല വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുണ്ട്. അത് മനസിലാക്കാതെയാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസും മുസ്ലിംലീഗും കേരളാ കോൺഗ്രസും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുണ്ട്.

എകെ ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകുന്നതിന് വേണ്ടി മുസ്ലിംലീഗ് അവർക്ക് അർഹതപ്പെട്ട സീറ്റ് വേണ്ടെന്ന് വെച്ചു. ചിലപ്പോൾ മുസ്ലിംലീഗിന് രണ്ട് രാജ്യസഭാ സീറ്റ് വരെ കൊടുത്ത ചരിത്രവുമുണ്ട്. ലീഗിന് ഒരു രാജ്യസഭാ സീറ്റും നൽകാത്ത സമയവുമുണ്ട്. കേരളാ കോൺഗ്രസിന് രാജ്യസഭയിൽ പ്രാതിനിധ്യമില്ലാതിരുന്ന സമയവും ഉണ്ടായിട്ടുണ്ട്.

മുന്നണിയുടെ പൊതുതാൽപ്പര്യം മുൻനിർത്തി എല്ലാവരും വിട്ടുവീഴ്ച ചെയ്തതാണ് ചരിത്രം. 1991 മുതൽ രാജ്യസഭയിൽ ദീർഘനാൾ കേരളാ കോൺഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തവണയാണ് ജോയി എബ്രഹാമിന് രാജ്യസഭാ സീറ്റ് നൽകിയത്. അദ്ദേഹത്തിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ ആ സീറ്റ് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. അതാണ് ഇപ്പോൾ നൽകാൻ പൊതുധാരണയായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.മുന്നണിയുടെ ശാക്തീകരണമാണ് ലക്ഷ്യമിട്ടത്. ഒരു പ്രാവശ്യത്തേക്ക് മാത്രമാണ് ഇപ്പോൾ സീറ്റ് നൽകിയിരിക്കുന്നത്. കോൺഗ്രസിന് കിട്ടേണ്ട സീറ്റാണ് നൽകിയത്. രണ്ട് സീറ്റ് ഇനി ഉണ്ടാകുമ്പോൾ രണ്ടും കോൺഗ്രസ് എടുക്കും. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ കുഞ്ഞാലിക്കുട്ടി ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും കൂട്ടായി എടുത്ത തീരുമാനമാണ് ഇതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP