Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോളാർ പീഡനക്കേസ് സിബിഐ അന്വേഷിക്കട്ടെ; ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അഭിമുഖീകരിക്കും; കോടതിയെ സമീപിക്കില്ലെന്നും ഉമ്മൻ ചാണ്ടി

സോളാർ പീഡനക്കേസ് സിബിഐ അന്വേഷിക്കട്ടെ;  ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അഭിമുഖീകരിക്കും;  കോടതിയെ സമീപിക്കില്ലെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ പീഡനക്കേസ് സിബിഐ അന്വേഷണത്തിന് വിടാനുള്ള ഇടത് സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അധികാരത്തിലേറി അഞ്ചുവർഷമായിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരാണ് ഇപ്പോൾ പുതിയ നീക്കവുമായി വരുന്നതെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

അഞ്ചു വർഷം അധികാരത്തിലിരുന്നിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. സോളാർ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

സിബിഐ അന്വേഷിക്കുന്നെങ്കിൽ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ കേസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതാണ്. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സോളാർ ഇടപാടുമായി ബന്ധപ്പെട്ട സ്ത്രീപീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കൂടാതെ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള അന്വേഷണമാണ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP