Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് പാസ്സിന് ഓൺലൈൻ സംവിധാനം ശനിയാഴ്ച നിലവിൽ വരും; അവശ്യ സർവീസ് വിഭാഗത്തിൽ പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം

പൊലീസ് പാസ്സിന് ഓൺലൈൻ സംവിധാനം ശനിയാഴ്ച നിലവിൽ വരും; അവശ്യ സർവീസ് വിഭാഗത്തിൽ പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുര: അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസ്സിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം.

പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ നിലവിൽ വരും. അതിനുശേഷം മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്.

അടിയന്തരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP