Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈൻ മദ്രസാക്ലാസ് 10ദിവസം കൊണ്ട് കണ്ടത് 2.5 കോടിപേർ; യൂട്യൂബിൽ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്; ദർശന ടീവിയിൽ മാത്രം ദിനേന 26ലക്ഷത്തോളം വീവേഴ്‌സ് വേറെയുമെന്ന് സമസ്ത; 10004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സഹായമായി ഓൺലൈൻ മദ്‌റസ ക്ലാസുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈൻ മദ്രസാക്ലാസ് 10ദിവസം കൊണ്ട് കണ്ടത് 2.5 കോടിപേർ. യൂട്യൂബിൽ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. ദർശന ടീവിയിൽ മാത്രം ദിനേന 26 ലക്ഷത്തോളം വീവേഴ്‌സ് വേറെയുമെന്ന് സമസ്ത. കോവിഡ് 19 ലോക്ക്ഡൗൺ മൂലം മദ്‌റസകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത പശ്ചാത്തലത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഏർപ്പെടുത്തിയ ഓൺലൈൻ മദ്രസക്ക് 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്.

2020 ജൂൺ ഒന്നു മുതൽ ഇന്നുവരെ യൂട്യൂബിൽ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. കൂടാതെ ദർശന ടീവിയിൽ ദിനേന 26 ലക്ഷത്തോളം വീവേഴ്‌സ് വേറെയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്കു പുറമെ പതിനായിരങ്ങൾ ദിവസവും ക്ലാസുകൾ വീക്ഷിക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തൽ കൂടിയാണിത്. ഒന്നു മുതൽ പ്ലസ്ടൂ വരെ ക്ലാസുകളിൽ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതൽ 8.30 വരെയാണ് ക്ലാസുകളുടെ സമയം. ദർശന ചാനലിൽ വെള്ളിയാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതൽ 11.30 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.
അവതരണ മികവിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലർത്തുന്നതാണ് സമസ്തയുടെ ഓൺലൈൻ മദ്‌റസ ക്ലാസുകളെന്ന് അക്കാദമിക സമൂഹം ഇതിനകം വിലയിരുത്തിയിട്ടുണ്ട്. മദ്‌റസകൾ തുറന്നു പ്രവർത്തിക്കുന്നത് വരെയാണ് നിലവിലുള്ള രീതിയിൽ ഓൺലൈൻ മദ്‌റസ ക്ലാസുകൾ ഉണ്ടാവുക.ഓരോ മദ്‌റസയിലും അദ്ധ്യാപകരുടെ മോണിറ്ററിംഗും രക്ഷിതാക്കളുടെ ഇടപെടലും പഠനം കാര്യക്ഷമമാക്കാൻ സഹായകമാകുന്നുണ്ട്. മുഫത്തിശുമാർക്കാണ് റെയ്ഞ്ച്തല മോണിറ്ററിംഗിന്റെ ചുമതല. ഇന്ത്യക്കു പുറമെ വിവിധ രാജ്യങ്ങളിൽ സമസ്തയുടെ 10004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാണ് ഓൺലൈൻ മദ്‌റസ ക്ലാസുകൾ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP