Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലപ്പുഴ പട്ടണക്കാട് ഒരു വയസുള്ള പെൺകുട്ടി മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന; ഉറങ്ങി കിടന്ന കുഞ്ഞിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന ദമ്പതികളുടെ വാദം കൊലപാതകം മറയ്ക്കാനാണോ എന്നും സംശയം

ആലപ്പുഴ പട്ടണക്കാട് ഒരു വയസുള്ള പെൺകുട്ടി മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന; ഉറങ്ങി കിടന്ന കുഞ്ഞിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന ദമ്പതികളുടെ വാദം കൊലപാതകം മറയ്ക്കാനാണോ എന്നും സംശയം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: പട്ടണക്കാട് ഒരു വയസ്സുള്ള പെൺകുട്ടി മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലംവെള്ളി കോളനിയിൽ ഷാരോൺ-ആതിര ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികത കണ്ടെത്തിയതിന് പിന്നാലെ മരണം കൊലപാതകമാണോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ശനിയാഴ്‌ച്ച ഉച്ചയ്ക്കാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തിൽ കണ്ടെത്തിയെന്നാണ് ആശുപത്രിയിൽ എത്തിച്ചവർ അറിയിച്ചത്.

ബന്ധുക്കളും പ്രദേശവാസികളും ചേർന്നാണ് കുട്ടിയേ ചേർത്തല താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയൽവാസികളോട് പറഞ്ഞത്. മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.

പോസ്റ്റ് മോർട്ടത്തിനു വേണ്ടി കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. എന്നാൽ ഇതിന്റെ സാഹചര്യം എന്താണെന്ന് കണ്ടെത്താനുള്ളത്. വിശദമായ ചോദ്യം ചെയ്യലിന് മാതാപിതാക്കളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP