Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ ഇനി സ്വയം തിരുത്താം ; ജനുവരി 26 മുതൽ സൗകര്യം ; തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനവും

ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ ഇനി സ്വയം തിരുത്താം ; ജനുവരി 26 മുതൽ സൗകര്യം ; തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഇനി സ്വയം തിരുത്താം. ജനുവരി 26 മുതൽ ഈ സൗകര്യം ലഭ്യമാകും. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താൻ സാധിക്കുക.

സമുദായം, യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാം. ഇതിന് പി എസ് സി ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും നേരിട്ടുള്ള തിരുത്തൽ സാധ്യമാണ്.

വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധന ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽ പോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താം.

അപേക്ഷ നൽകിയ ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തും. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് ഈ അവസരം ഉപയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP