Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 77കാരൻ മരിച്ചു; രോഗബാധിതനായി മരിച്ചതുകൊളച്ചേരി സ്വദേശി മൂസ ഹാജി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കൊളച്ചേരി കോടിപ്പൊയിൽ സ്വദേശി മൂസ ഹാജി (77 ) യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മൂസ ഹാജി. ആന്റിജൻ ടെസ്റ്റിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു. കോവിഡ് മരണമുണ്ടായതോടെ പഞ്ചായത്തിലെ 7 മുതൽ 13 വരെ വാർഡുകൾ മയ്യിൽ പൊലീസ് അടച്ചു.

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന നാലുപേർ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടൻ, കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി, വയനാട് നെല്ലിയമ്പം സ്വദേശി അവറാൻ എന്നിവരാണ് മരിച്ചത്.

Stories you may Like

ഇവരിൽ കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ധുള്ള ബാഫഖി കോവിഡ് ബാധിച്ചാണ് മെഡിക്കൽ കോളേജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആർടി പിസിആർ ടെസ്റ്റിൽ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രവസാമ്പിളുകൾ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ് കരൾ സംബന്ധമായ ചികിൽസയ്ക്കും അവറാൻ ശ്വാസകോശ അർബുദത്തിനും പറങ്ങോടൻ പാമ്പുകടിക്കുള്ള ചികിൽസയ്ക്കുമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP