Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി ഹാജി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി ഹാജി

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട്ടിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൽപ്പറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപ്പറ്റ നഗരത്തിലെ കോഴി മൊത്തകച്ചവടക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കൽപ്പറ്റ വിംസ് മെഡിക്കൽ കോളജിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കൽപ്പറ്റ ടൗണിൽ വർഷങ്ങളായി വ്യാപാരം നടത്തിവരികയായിരുന്നു. കൽപ്പറ്റ പഴയ മാർക്കറ്റിന് സമീപത്ത് കപ്പക്കച്ചവടവും നടത്തിവന്നിരുന്നു.

ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ വ്യാപാരസ്ഥാപനമടക്കം കൽപ്പറ്റ ടൗൺഹാൾ വരെയുള്ള ഭാഗം മൈക്രോ കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. വയനാട്ടിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. നേരത്തെ വിദേശത്ത് നിന്നും വന്ന കൽപ്പറ്റ സ്വദേശിയായ മധ്യവയസ്‌ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കൾ :ജംഷീർ, റിയാസ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP