Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് സമ്മതിക്കാൻ തയ്യാറായില്ല: ഐസൊലേഷൻ വാർഡിൽ കഴിയുന്നത് മാസ്‌ക്ക് പോലും ധരിക്കാതെ; സഹകരിക്കാത്ത കാരണം ചോദിച്ചപ്പോൾ 'വലിയ വ്യവസായിയുടെ മകനാണെന്ന്' മറുപടി; ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് ജീവൻ പണയംവച്ച് നിൽക്കുന്ന ജീവനക്കാരുടെ ജീവൻ കൂടി; ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾ ഐസൊലേഷൻ വാർഡിൽ സഹകരിക്കുന്നില്ലെന്ന് പരാതി

ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് സമ്മതിക്കാൻ തയ്യാറായില്ല: ഐസൊലേഷൻ വാർഡിൽ കഴിയുന്നത് മാസ്‌ക്ക് പോലും ധരിക്കാതെ; സഹകരിക്കാത്ത കാരണം ചോദിച്ചപ്പോൾ 'വലിയ വ്യവസായിയുടെ മകനാണെന്ന്' മറുപടി; ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് ജീവൻ പണയംവച്ച് നിൽക്കുന്ന ജീവനക്കാരുടെ ജീവൻ കൂടി; ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾ ഐസൊലേഷൻ വാർഡിൽ സഹകരിക്കുന്നില്ലെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ : ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾ ഐസൊലേഷൻ വാർഡിൽ സഹകരിക്കുന്നില്ലെന്ന പരാതിയുമായി വാർഡിൽ കൂടെയുള്ള മറ്റാരാൾ. ഇറ്റലിയിൽ നിന്നും എത്തിയതാണെന്ന് ആരോഗ്യ പ്രവർത്തകരോട് പലപ്പോഴും അയാൾ സമ്മതിക്കുന്നുണ്ടായിരുന്നില്ലെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹകരിക്കാത്തതിന്റെ കാരണം അദ്ദേഹം വലിയ വ്യവസായിയുടെ മകനായതുകൊണ്ടാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ ജനറൽ ആശുപത്രിയിലാണ് സംഭവം. 'അദ്ദേഹത്തിന്റെ റൂമിന്റെ നേരെ എതിർ മുറിയലാണ് ഞാൻ ഉണ്ടായിരുന്നത്. ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഇറ്റലിയില് നിന്ന് വന്നതാണെന്ന് സമ്മതിക്കാൻ തയ്യാറായില്ല. അതിന് ശേഷം ഭക്ഷണ കഴിക്കാനായി പുറത്തിറങ്ങുമ്പോൾ മാസ്‌ക് വച്ചിട്ട് ഇറങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇദ്ദേഹം മാസ്‌ക് വയ്ക്കാതെയാണ് പുറത്തിറങ്ങുന്നത്.

റൂമിൽ പലരും ഗ്ലൗസ് മാറ്റുകയും ക്ലീൻ ചെയ്യുകയും ചെയ്യുന്നില്ല. പലപ്പോഴും പരാതിയുമായി ഞാൻ സമീപിച്ചപ്പോഴും ഡോക്ടർ വരുമ്പോൾ സംസാരിക്കാനായിരുന്നു പറഞ്ഞത്. എന്നാൽ ഞാറാഴ്ച മുതൽ ഇതുവരെ ഡോക്ടർ ഇവിടെ വന്നിട്ടില്ല. വലിയ വ്യവസായിയുടെ മകനാണ് പറഞ്ഞത് അനുസരിക്കുന്നില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറഞ്ഞത്. ഇത്തരത്തിൽ എല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് ജീവൻ പണയംവച്ച് നിൽക്കുന്ന നഴ്സുമാരുടെ ജീവൻ കൂടിയാണെന്നും തൃശൂരിൽ ഐസൊലേഷനിൽ കഴിയുന്നയാൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP