Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ; വീണുകിട്ടിയ തുക തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ സന്മനസു കാണിച്ച ജോൺസനെ അഭിനന്ദിച്ചു പൊലീസ്

കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ; വീണുകിട്ടിയ തുക തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ സന്മനസു കാണിച്ച ജോൺസനെ അഭിനന്ദിച്ചു പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് സാമൂഹ്യ പ്രവർത്തകനായ ചേലാട് കറുകപ്പിള്ളിൽ ജോൺസൻ മാതൃകയായി. കഴിഞ്ഞ ദിവസം രാത്രി ഊഞ്ഞാപ്പാറയിലെ ക്ലീനികിൽ മകൻ ജോമെറ്റിന് ചികത്സ തേടി എത്തിയതായിരുന്നു ജോൺസൺ. ഡോക്ടറെ കാണാൻ ക്ലിനിക്കിലെ രോഗികൾക്കുള്ള വിശ്രമ മുറിയിൽ കത്തിരിയ്‌ക്കേവേയാണ് പണമടങ്ങിയ പൊതി ജോൺസന്റെ ശ്രദ്ധയിൽ പ്പെടുന്നത്.

പൊതിയിൽ പണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ജോൺസൺ വിവരം ഡോക്ടറെ അറിയിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മകനെയും കൂട്ടി കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തി, വിവരങ്ങൾ ബോധ്യപ്പെടുത്തി തുക ഏൽപ്പിച്ചു. പിറ്റേന്ന് രാവിലെ തുക നഷ്ടപ്പെട്ട കോതമംഗലം കൊച്ചു പാലിയത്ത് ബൈജു മാത്യു, ക്ലിനിക്കിൽ അന്വേഷിച്ചെത്തുകയും ഡോക്ടർ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഇതു പ്രകാരം പൊലീസ് സ്റ്റേഷനിലൈത്തിയ ബൈജു മാത്യുവിന് ജോൺസന്റെ സാന്നിദ്ധ്യത്തിൽ പൊലീസ് തുക കൈമാറി.

നഷ്ടപ്പെട്ട തുക തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ സന്മനസു കാണിച്ച ജോൺസനെ പൊലീസ് അനുമോദിച്ചു. കഴിഞ്ഞ 25- വർഷമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ജോൺസൻ ഇപ്പോൾ കോതമംഗലം ബിഷപ്പ് സ് ഹൗസിലെ സോഷ്യൽ സർവ്വീസസ് പ്രോഗ്രാം കോ-ഓർസിനേറ്ററാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP