Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മസാജ് ചെയ്യാനെത്തുന്നവരോട ആഭരണങ്ങൾ ഊരിവയ്ക്കണമെന്ന് ആവശ്യപ്പെടും; മസാജിങ്ങിനിടെ ആഭരണങ്ങളിൽ ചിലത് കൈക്കലാക്കും; പെരുമ്പാവൂരിൽ ബ്യൂട്ടിപാർലർ ജീവനക്കാരി പിടിയിൽ

മസാജ് ചെയ്യാനെത്തുന്നവരോട ആഭരണങ്ങൾ ഊരിവയ്ക്കണമെന്ന് ആവശ്യപ്പെടും; മസാജിങ്ങിനിടെ ആഭരണങ്ങളിൽ ചിലത് കൈക്കലാക്കും; പെരുമ്പാവൂരിൽ ബ്യൂട്ടിപാർലർ ജീവനക്കാരി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായി എത്തി, മസാജ് ചെയ്യാനെത്തുന്നവരുടെ സ്വർണ്ണാഭരണം തട്ടിയെടുത്ത സംഭവത്തിൽ അരുർ പുത്തൻ വീട്ടിൽ സുരേഷ് ഭാര്യ ഷീബ സുരേഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂർ സ്റ്റേഷന് സമീപത്തെ ബ്യൂട്ടി പാർലറിൽ എത്തിയ യുവതിയുടെ മോതിരങ്ങൾ മോഷണം പോയതിനെത്തുടർന്നുള്ള അന്വേഷണത്തിനിടെയാണ് ഷീബ പിടിയിലാവുന്നത്.

മോഷണം പോയ മൂന്ന് സ്വർണ്ണ മോതിരങ്ങൾ ഷിബയിൽ നിന്നും പൊലീസ് കണ്ടെടുത്തു. മസാജ് ചെയ്യാനെത്തുന്നവരോട് ആഭരണങ്ങൾ ഊരി വയ്ക്കണമെന്ന് ഷീബ ആവശ്യപ്പെടും. ഇത്തരത്തിൽ ഊരി വയ്ക്കുന്ന ആഭരണങ്ങളിൽ ചിലത് തന്ത്രത്തിൽ കൈക്കലാക്കും .ഉടൻ സ്ഥലം വിടും .ആഭരണം നഷ്ടപ്പെടുന്നവർ അന്വേഷിച്ച് മടുത്ത് വീട്ടിലേയ്ക്കും മടങ്ങും.

പെരുമ്പാവൂരിലെ ബ്യൂട്ടി പാർലർ നടത്തിപ്പുകാർക്കുണ്ടായ സംശയമാണ് ഷീബ പിടിയിലാവാൻ കാരണം. ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയുടെ സഹായത്തോടെ ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ രേഖാ ചിത്രം തയ്യാറാക്കി .ഇത് അന്വേഷണത്തിനിടെ ആലപ്പുഴയിലെ ബ്യൂട്ടിപാർലർ നടത്തിപ്പുകാരി തിരിച്ചറിഞ്ഞതാണ് കേസ്സിൽ നിർണ്ണായകമായത് .5 ജില്ലകളിലായി ഇവർക്കെതിരെ 23 കേസുകളുണ്ടെന്ന് പെരുംമ്പാവൂർ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP