Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിലുകളിൽ ഇനിമുതൽ ഒരുമിച്ച് പാർപ്പിക്കുക സമാനരീതിയിലുള്ള കുറ്റകൃത്യം ചെയ്തവരെ; എല്ലാ രജിസ്റ്ററുകളും കൃത്യമായിരിക്കണമെന്നും ജയിൽ ഡിജിപിയുടെ നിർദ്ദേശം; വീഴ്‌ച്ചകൾക്ക് ഉത്തരവാദിത്തം ബന്ധപ്പെട്ട സൂപ്രണ്ടിനെന്നും ഋഷിരാജ് സിംങ്

ജയിലുകളിൽ ഇനിമുതൽ ഒരുമിച്ച് പാർപ്പിക്കുക സമാനരീതിയിലുള്ള കുറ്റകൃത്യം ചെയ്തവരെ; എല്ലാ രജിസ്റ്ററുകളും കൃത്യമായിരിക്കണമെന്നും ജയിൽ ഡിജിപിയുടെ നിർദ്ദേശം; വീഴ്‌ച്ചകൾക്ക് ഉത്തരവാദിത്തം ബന്ധപ്പെട്ട സൂപ്രണ്ടിനെന്നും ഋഷിരാജ് സിംങ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലുകളിൽ തടവു പുള്ളികളെ പാർപ്പിക്കുന്നതിൽ പരിഷ്‌കാരം. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന തടവുകാരെ ജയിലിൽ ഇടകലർത്തിയിടുന്ന രീതിക്കാണ് മാറ്റം വരുന്നത്. സമാന രീതിയിലുള്ള കുറ്റം ചെയ്യുന്ന തടവുകാരെ ഒരേ സെല്ലുകളിലിടാൻ ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് നിർദേശിച്ചു. ക്രിമിനൽ കേസുകൾ, പോക്‌സോ, മയക്കുമരുന്നു കേസുകൾ എന്നിവയിൽ ജയിലിലാവുന്നവരെ ഒരുമിച്ച് വെവ്വേറെ സെല്ലുകളിൽ പാർപ്പിക്കാം എന്നാണ് നിർദ്ദേശം.

ജയിലുകളിലെ കാഷ് രജിസ്റ്റർ അടക്കമുള്ള എല്ലാ രജിസ്റ്ററുകളും കൃത്യമായിരിക്കണം. ഇത് ഉറപ്പാക്കാൻ ഡി.ഐ.ജി.മാർ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജയിലുകളിലും ഉദ്യോഗസ്ഥരുടെ അച്ചടക്കം കൃത്യമായി പരിപാലിക്കണം. ഇതിൽ ഉദ്യോഗസ്ഥതലത്തിലുണ്ടാവുന്ന വീഴ്ചകൾക്ക് ഉത്തരവാദി ബന്ധപ്പെട്ട സൂപ്രണ്ടായിരിക്കുമെന്നും ഡി.ജി.പി. വ്യക്തമാക്കിയിട്ടുണ്ട്.

ജയിലുദ്യോഗസ്ഥർക്കുള്ള വ്യക്തിപരമായ പരാതികൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെ ഡി.ജി.പി.യോട് നേരിട്ട് പറയാനും അവസരമൊരുക്കും. ഇത് കൂടാതെ ഡിജിപിയുടെ ജയിൽ സന്ദർശന വേളയിലും ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ അവസരം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP