Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർണാടകയിൽ നിന്ന് 10,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് കോഴിക്കോട് വിൽക്കുന്നത് 50,000 രൂപക്ക്; ഷൈഷിത് പിടിയിലായത് വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോൾ

കർണാടകയിൽ നിന്ന് 10,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് കോഴിക്കോട് വിൽക്കുന്നത് 50,000 രൂപക്ക്; ഷൈഷിത് പിടിയിലായത് വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടിൽ ഷൈഷിത് (53)ആണ് അറസ്റ്റിലായത്. ബൈക്കിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കാക്കൂർ ടൗണിൽ വെച്ച് മോട്ടോർ സൈക്കിൾ സഹിതം അറസ്റ്റിലായത്. താമരശ്ശേരി ഡി.വൈ.എസ്‌പിയുടെ കീഴിലുള്ള പൊലീസ് ഡാൻസാഫ് അംഗങ്ങളായ രാജീവ് ബാബു, സുരേഷ്. വി കെ. പ്രദീപൻ, സജീഷ്‌ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

കർണാടകയിൽ നിന്ന് കിലോഗ്രാമിന് 10,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 50,000 രൂപക്കാണ് കോഴിക്കോട്, ബാലുശ്ശേരി കക്കൂർ എന്നിവിടങ്ങളിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നത്. പ്രതിയെ കോഴിക്കോട് ജെ.എഫ്.സി.എം- 3 കോടതി റിമാൻഡ്‌ ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP