Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുരുവായൂർ ക്ഷേത്രം രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയിൽ ബോംബാക്രമണത്തിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ; അറസ്റ്റിലായത് ആലുവ തോട്ടപ്പടി സ്വദേശി ജോസഫ്

ഗുരുവായൂർ ക്ഷേത്രം രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയിൽ ബോംബാക്രമണത്തിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ; അറസ്റ്റിലായത് ആലുവ തോട്ടപ്പടി സ്വദേശി ജോസഫ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ആലുവ തോട്ടപ്പടി സ്വദേശി ജോസഫാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഇയാൾക്കു പിന്നിൽ ഏതെങ്കിലും സംഘമുണ്ടോയെന്നും പരിശോധിച്ചുവരുന്നു.

ശനിയാഴ്ച രാവിലെ 8.15 നു ക്ഷേത്രം ഓഫിസിലെ ലാൻഡ് ഫോണിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. എസിപി: പി.എ.ശിവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് പോലെ സ്ത്രീയെ ഉപയോഗിച്ച് ബോംബാക്രമണം നടത്തുമെന്നാണ് ഭീഷണി.

ധീവരസഭ തീവ്ര ഗ്രൂപ്പിൽപെട്ടതാണെന്നു പരിചയപ്പെടുത്തിയ ആളാണു വിളിച്ചത്. മാനേജർ ടി.വി.കൃഷ്ണദാസാണ് ഫോണെടുത്തത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനേജർ ക്ഷേത്രം അഡ്‌മിനിസ്ട്രേറ്ററെയും പൊലീസിനെയും വിവരമറിയിച്ചു. തൃശൂർ ജില്ലാ ബോംബ് സ്‌ക്വാഡും പൊലീസും ക്ഷേത്രത്തിൽ പരിശോധന നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. ഭക്തർക്കു കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

എസിപി: പി.എ.ശിവദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പേരിലെടുത്ത സിമ്മിൽ നിന്നാണു വിളി വന്നതെന്നു കണ്ടെത്തി. പ്രതിയെ പിടികൂടാൻ ഗുരുവായൂരിൽനിന്നു പ്രത്യേകസംഘം ആലപ്പുഴയിലേക്കു തിരിച്ചിരുന്നു. അവിടത്തെ പൊലീസിന്റെ സഹായവും തേടിയിരുന്നു. ഇതിനെ തുടർന്ന് നടന്ന അ്വേഷണത്തിലാണ് ആലുവ സ്വദേശി അറസ്റ്റിലായത്.

ഇതിനുമുമ്പും ഗുരുവായൂർ ക്ഷേത്രത്തിനു ബോംബു ഭീഷണിഉണ്ടായിട്ടുണ്ട്. 2015 ജൂലായിൽ ക്ഷേത്രം ബോംബിട്ടു തകർക്കുമെന്നതാണ് ഒടുവിലത്തെ സന്ദേശം. 24 മണിക്കൂറിനകം ക്ഷേത്രം തകർക്കുമെന്നു ഗുരുവായൂർ സിഐയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വ്യാജസന്ദേശമാണെന്നു പിന്നീടു കണ്ടെത്തി. കേരളത്തിൽ ഏറ്റവുംകൂടുതൽ വിശ്വാസികളെത്തുന്നതും കൂടുതൽ നടവരവുള്ളതുമായ ക്ഷേത്രമാണ് ഗുരുവായൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP