Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണക്കിറ്റ് വിതരണം നാളെ മുതൽ; ഒരു കിറ്റിലുള്ളത് 11 ഇനം സാധനങ്ങൾ

ഓണക്കിറ്റ് വിതരണം നാളെ മുതൽ; ഒരു കിറ്റിലുള്ളത് 11 ഇനം സാധനങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റുകൾ വ്യാഴാഴ്ചമുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഎവൈ വിഭാഗത്തിലെ 5.95 ലക്ഷം കുടുംബത്തിന് (മഞ്ഞ കാർഡ്) 13, 14, 16 തീയതിയിലും മുൻഗണനാ വിഭാഗത്തിലെ (പിങ്ക് കാർഡ്) 31 ലക്ഷം കുടുംബത്തിന് 19, 20, 21, 22 തീയതിയിലും കിറ്റ് നൽകും.

ഓണത്തിനുമുമ്പായി ശേഷിക്കുന്ന നീല, വെള്ള കാർഡുകളിലെ 51 ലക്ഷം കുടുംബത്തിനും കിറ്റ് നൽകും. ആകെയുള്ള 88 ലക്ഷം കാർഡുടമകൾക്കും കിറ്റ് നൽകും. കഴിഞ്ഞ മാസം റേഷൻ വാങ്ങിയ റേഷൻകടകളിൽനിന്ന് കിറ്റുകൾ വാങ്ങാം. നീല, വെള്ള കാർഡുകാർക്ക് 13 മുതൽ 15 രൂപ നിരക്കിൽ 10 കിലോ അരി അധികമായി നൽകും. 500 രൂപയോളം വില വരുന്ന 11 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. 21 മുതൽ 10 ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രത്തിലും ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP