Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണാഘോഷത്തിന് മുണ്ടിനൊപ്പം കറുത്ത ഷർട്ട് ധരിക്കണ്ട; 'പ്രേമം' തലയ്ക്കു പിടിക്കാതിരിക്കാൻ സിബിഎസ്ഇ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധികൃതരുടെ വിലക്ക്

ഓണാഘോഷത്തിന് മുണ്ടിനൊപ്പം കറുത്ത ഷർട്ട് ധരിക്കണ്ട; 'പ്രേമം' തലയ്ക്കു പിടിക്കാതിരിക്കാൻ സിബിഎസ്ഇ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധികൃതരുടെ വിലക്ക്

ചാരുംമൂട്: തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ഓണാഘോഷങ്ങൾ അപകടത്തിലേക്കു നയിച്ച പശ്ചാത്തലത്തിൽ സിബിഎസ്ഇ സ്‌കൂൾ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് അധികൃതരുടെ വിലക്ക്. മുണ്ടുടുത്തു വരുമ്പോൾ 'പ്രേമം' ശൈലിയിൽ കറുത്ത ഷർട്ട് ധരിക്കുന്നതിനാണു വിലക്ക്.

ഓണാഘോഷ പരിപാടികളിൽ വിദ്യാർത്ഥികളുടെ ആഘോഷങ്ങൾ അതിരുവിടുന്നതിന്റെ പശ്ചാത്തലത്തിൽ ചാരൂംമൂട് മേഖലയിലെ സിബിഎസ്ഇ സ്‌കൂളുകളിലാണ് ഓണാഘോഷ പരിപാടികൾക്ക് വിദ്യാർത്ഥികൾ മുണ്ടിനൊപ്പം കറുത്ത ഷർട്ട് ധരിച്ചെത്തുന്നതിന് വിലക്കേർപ്പെടുത്തിയത്. കൂടാതെ പെൺകുട്ടികൾ ജീൻസും ലെഗിൻസും ധരിക്കുന്നതിനും വിലക്കുണ്ട്.

ചുനക്കര ചെറുപുഷ്പ സ്‌കൂളിൽ ഇതു സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക മുന്നറിയിപ്പ് നല്കികഴിഞ്ഞു. 'പ്രേമം' സിനിമയുടെ അനുകരണമെന്ന നിലയിൽ കറുത്ത ഷർട്ടും മുണ്ടും ധരിച്ചെത്തിയ വിദ്യാർത്ഥികൾ ചില എൻജിനീയറിങ് കോളജുകളിലും സ്‌കൂളുകളിലുമായി നടത്തിയ ഓണാഘോഷ പരിപാടികൾ അതിരുവിട്ടതായി വാർത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഓണാഘോഷപരിപാടിക്കിടെ തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവവും ഉണ്ടായത്. അടൂരിൽ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികൾ ഫയർ എൻജിൻ വാടകയ്‌ക്കെടുത്ത് നടത്തിയ ആഘോഷവും വിവാദമായി.

ഇതെത്തുടർന്നാണ് മിക്ക സ്‌കൂളുകളിലും ഓണാഘോഷ പരിപാടികളുടെ വേഷത്തിൽ പോലും വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്താൻ സ്‌കൂൾ അധികൃതർ നിർബന്ധിതരായത്.

സിനിമകളുടെ സ്വാധീനം എൻജിനിയറിങ് കോളേജിലെ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ഡിജിപി ടി പി സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. പ്രേമം സിനിമ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ അനുകരിച്ച് കോളജിൽ വിദ്യാർത്ഥികൾ എത്തുന്നത് പതിവാണ്. ഇത്തരത്തിൽ വസ്ത്രം ധരിച്ച് എത്തിയ വിദ്യാർത്ഥികളെ കോളജിൽ നിന്നും പുറത്താക്കിയതുൾപ്പെടെയുള്ള സംഭവങ്ങളും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP