Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്തിനു കുളിർമയേകി ഘോഷയാത്ര; തൃശൂരിൽ പുലികളിറങ്ങി; ആറന്മുളയ്ക്ക് ആവേശമായി വള്ളംകളി: ഓണാഘോഷത്തിനു വർണാഭമായ സമാപനം

തലസ്ഥാനത്തിനു കുളിർമയേകി ഘോഷയാത്ര; തൃശൂരിൽ പുലികളിറങ്ങി; ആറന്മുളയ്ക്ക് ആവേശമായി വള്ളംകളി: ഓണാഘോഷത്തിനു വർണാഭമായ സമാപനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു സമാപനമായി. സംസ്ഥാനമെങ്ങും വിവിധ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്.

ആഘോഷങ്ങളുടെ സമാപനം കുറിച്ച് തലസ്ഥാന നഗരിയിൽ വർണാഭമായ ഘോഷയാത്ര നടന്നു. തൃശൂരിൽ പുലികളിയും ആറന്മുളയിൽ വള്ളംകളിയും ഓണാഘോഷ സമാപനം ഗംഭീരമാക്കി.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം വെള്ളയമ്പലത്തുനിന്നാണ് ആരംഭിച്ചത്. ഗവർണർ പി സദാശിവം ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ പൂരം, ഉത്രാളിപൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട് തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളുമായിരുന്നു ഇത്തവണത്തെ പ്രത്യേകത. മൂവായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരന്നത്.

തൃശൂരിന്റെ വീഥികളെ ചടുലതാളത്തിൽ വർണ്ണാഭമാക്കിയാണ് പുലികളിറങ്ങിയത്. മുഖത്തും വയറിലും ചായം പൂശി വാദ്യമേളങ്ങൾക്കൊപ്പിച്ച് കളിക്കുന്ന പുലികളെ കാണാൻ വൻ ജനക്കൂട്ടമാണ് നഗരത്തിൽ എത്തിയത്. രാവിലെ തന്നെ തൃശൂരിൽ പുലികളെ ഒരുക്കാനായി പുലിമടകൾ ഉണർന്നിരുന്നു. അവസാന മിനുക്കുപണികളും പൂർത്തിയാക്കി വൈകീട്ട് നാലോടെ ചുവന്ന നാക്കും കുടവയറുമായി പുലികൾ നഗരം കീഴടക്കി.

പടിഞ്ഞാറെ നടയിൽ വടക്കുനാഥനുമുന്നിൽ ഗണപതിക്ക് തേങ്ങയുടച്ച് പുലിതാളം കൊട്ടി ചുവടുവെയ്ക്കാൻ എട്ട് പുലിക്കളി സംഘങ്ങളാണ് എത്തിയത്. 51 പുലികളാണ് ഓരോ സംഘത്തിലുമുണ്ടായിരുന്നത്. ചെണ്ടമേളവും നിശ്ചലദൃശ്യവും പുലിക്കളിക്ക് മാറ്റേകി.

ആവേശ്വോജ്വലമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ കീഴ്‌വന്മയി പള്ളിയോടം മന്നംട്രോഫി കരസ്ഥമാക്കി. എടനാട് പള്ളിയോടം രണ്ടാമതായും നെല്ലിക്കൽ പള്ളിയോടം മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ചെറുവള്ളങ്ങൾ ഉൾപ്പെടുന്ന 'ബി' ബാച്ച് മത്സരത്തിൽ കീകോഴൂർ ജേതാക്കളായി. 39 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 51 ജലയാനങ്ങളാണ് ഇക്കുറി മാറ്റുരച്ചത്. എ ബാച്ചിൽ 34ഉം ബി ബാച്ചിൽ 17ഉം പള്ളിയോടങ്ങളാണ് മത്സരിച്ചത്. കേന്ദ്ര മന്ത്രി മഹേഷ് ശർമ്മ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.ജെ. ജോസഫ് എ.പി. അനിൽകുമാർ, അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP