Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഇക്കുറി ഓണം ബമ്പർ അടിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിന്; 12 കോടിയിൽ നികുതിയും ഏജന്റ് കമ്മിഷനും കഴിച്ച് ഭാ​ഗ്യവാന് ലഭിക്കുക ഏഴു കോടി 56 ലക്ഷം രൂപ; നറുക്കെടുപ്പ് ഫലം ഇങ്ങനെ..

ഇക്കുറി ഓണം ബമ്പർ അടിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിന്; 12 കോടിയിൽ നികുതിയും ഏജന്റ് കമ്മിഷനും കഴിച്ച് ഭാ​ഗ്യവാന് ലഭിക്കുക ഏഴു കോടി 56 ലക്ഷം രൂപ; നറുക്കെടുപ്പ് ഫലം ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്. TB173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എറണാകുളത്തുള്ള അജയ് കുമാർ എന്നയാളുടെ ഏജൻസിയിൽ നിന്ന് വിൽപന നടത്തിയ ടിക്കറ്റാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുന്നത്. ജേതാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനാർഹന് ലഭിക്കുക നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ്.

44.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി വരുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറുപേർക്ക്. സമ്മാനത്തിനർഹമായ ടിക്കറ്റുകൾ- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783. മൂന്നാം സമ്മാനമായി 10ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് വിറ്റു പോയിരുന്നു.നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്‌ച്ചയും വിവിധ ജില്ലാ ഓഫീസുകൾ പ്രവർത്തിച്ചാണ് വിതരണം നടത്തിയത്.

ഓഗസ്റ്റ്‌ 4 മുതലാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്പർ പുറത്തിറക്കിയിട്ടുള്ളത്.12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ

ഒന്നാം സമ്മാനം [Rs.12 Crores]

Tb 173964

സമാശ്വാസ സമ്മാനം(5,00,000/-)

TA 173964 TC 173964 TD 173964 TE 173964 TG 173964

രണ്ടാം സമ്മാനം [Rs.1 Crore]

TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783

മൂന്നാം സമ്മാനം [10 Lakh]

TA 384157 TB 508969 TC 267297 TD 346104 TE 278977 TG 586641 TA 404617 TB 129322 TC 434658 TD 564773 TE 165858 TG 346570

നാലാം സമ്മാനം [5 Lakh]

TA 579257 TB 163619 TC 166362 TD 231778 TE 251503 TG 218595 TA 738402 TB 212872 TC 461768 TD 775969 TE 739462

TG 356038

അഞ്ചാം സമ്മാനം [1 Lakh]

09804 15015

ആറാം സമ്മാനം (5,000/-)

0287 0557 0821 0945 1711 1957 2135 2196 2646 3272 3733 3961 4186 4439 4597 4709 4746 4750 5689 5764 6011 6070 6224 6819 7372 7881 8398 9160 9525 9888

ഏഴാം സമ്മാനം (3000/-)

7327 5947 6702 3597 8045 9377 7644 4028 6925 3184 6993 2063 2355 5202 9690 2648 8971 3690 0847 1495 5411 1195 0721 9745 3444 5819 2564 8841 5419 5429 7479 2409 9614 3366 2515 9720

എട്ടാം സമ്മാനം (2000/-)

0011 0563 0612 0859 1395 1456 2186 2198 2224 2631 3404 3419 3914 3938 4021 4072 4720 4852 4976 5030 5239 5276 5380 5403 5543 5815 5905 6052 6193 6584 6986 7012 7065 7164 7178 7341 7756 7768 8190 8206 8225 8271 8276 8328 8747 9096 9172 9327 9596 9858

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP