Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടു കോടിയുടെ ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ ഇനിയും കാണാപുറത്ത്; അഞ്ച് വർഷം കൊണ്ട് അവകാശികളില്ലാതെ സർക്കാർ ഖജനാവിലെത്തിയത് 300 കോടിയോളം

എട്ടു കോടിയുടെ ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ ഇനിയും കാണാപുറത്ത്; അഞ്ച് വർഷം കൊണ്ട് അവകാശികളില്ലാതെ സർക്കാർ ഖജനാവിലെത്തിയത് 300 കോടിയോളം

തൃശൂർ: എട്ടു കോടിയുടെ ഓണം ബമ്പർ അടിച്ചയാൾ ഇനിയും ലോട്ടറിയുമായി എത്തിയത്. ഇത്തവണത്തെ ബമ്പറിൽ എട്ടുകോടി അടിച്ചത് തൃശൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞെങ്കിലും, ഇതുവരെയും ആ ഭാഗ്യവാനെ കണ്ടത്തൊനായിട്ടില്ല.

ഇതുപോലെ, ലോട്ടറി അടിച്ചിട്ടും ഭാഗ്യവാന്മാരെ കണ്ടത്തൊതെ സർക്കാറിന്റെ കൈവശമിരിക്കുന്നത് 300 കോടിയിലധികം. അഞ്ചുവർഷത്തെ കണക്ക് മാത്രമാണ് ഇത്. ബമ്പർ സമ്മാനങ്ങളുൾപ്പെടെയുള്ള തുകയാണ് സർക്കാറിന് മുതൽക്കൂട്ടായത്. 2010 മുതൽ അവകാശികളില്ലാതെ കിടന്ന 312,65,53,234 രൂപ ഖജനാവിലേക്ക് കണ്ടുകെട്ടിയെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖ വ്യക്തമാക്കുന്നത്.

നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങൾക്കുള്ളിൽ സമ്മാനം കൈപ്പറ്റണമെന്നാണ് നിയമം. ചെറിയ സമ്മാനങ്ങൾക്കായി അവകാശികൾ എത്തുന്നത് കുറവാണെന്ന് ലോട്ടറി വിൽപനക്കാരും പറയുന്നു. ജനപ്രിയ ഭാഗ്യക്കുറികളെന്ന് അവകാശപ്പെടുന്ന തിരുവോണം ബമ്പർ, വിഷു ബമ്പർ എന്നിവയുടേതുൾപ്പെടെയുള്ള സമ്മാനങ്ങൾക്ക് അവകാശികളില്ലാതെ കോടിക്കണക്കിന് രൂപയാണ് ഭാഗ്യക്കുറി വകുപ്പിന് സൗജന്യമായി കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP