Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയ ശേഷമുള്ള കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് മുഖ്യ വിഷയമാകും; പ്രധാന്യം നൽകുക അതീജീവന സന്ദേശത്തിന്; സെപ്റ്റംബർ ഒൻപതു മുതൽ 16 വരെ ഇത്തവണ വിപുലമായ ഓണാഘോഷം; ഘോഷയാത്ര സെപ്റ്റംബർ 16ന് തിരുവനന്തപുരത്ത്

പ്രളയ ശേഷമുള്ള കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് മുഖ്യ വിഷയമാകും; പ്രധാന്യം നൽകുക അതീജീവന സന്ദേശത്തിന്; സെപ്റ്റംബർ ഒൻപതു മുതൽ 16 വരെ ഇത്തവണ വിപുലമായ ഓണാഘോഷം; ഘോഷയാത്ര സെപ്റ്റംബർ 16ന് തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സെപ്റ്റംബർ 16ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. അന്നു രാവിലെ സംഘടിപ്പിക്കുന്ന വിപുലമായ ടൂറിസം കോൺക്ലേവിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാർ, സെക്രട്ടറിമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. ഇവർ വൈകിട്ട് ഘോഷയാത്രയിലും സംബന്ധിക്കും.

ഘോഷയാത്രയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കാനും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനമായി. അദ്ദേഹത്തെ ന്യൂഡൽഹിയിൽ എത്തി നേരിട്ട് ക്ഷണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഘോഷയാത്ര വീക്ഷിക്കാൻ കൂടുതൽ വിദേശ വിനോദസഞ്ചാരികളെ പങ്കെടുപ്പിക്കാൻ പ്രത്യേക ശ്രമമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കും. അതോടൊപ്പം ട്രാവൽ ഏജൻസികളുമായും പങ്കാളിത്തം വർധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തും.

പ്രളയശേഷമുള്ള കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഘോഷയാത്രയിലെ മുഖ്യ വിഷയം. സംസ്ഥാനത്തിന്റെ അതിജീവനത്തിന് പ്രാധാന്യം നൽകും. വിനോദസഞ്ചാരമേഖലയിലെ നേട്ടങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താനാകുംവിധമുള്ള ഫ്ളോട്ടുകൾ അണിനിരത്തും. വികസനനേട്ടങ്ങൾ, പൊതുവിദ്യാഭ്യാസമേഖല, ആർദ്രത്തിലൂടെ ആരോഗ്യം, ഹരിതകേരളം, ലൈഫ് ഭവനപദ്ധതി, കെയർഹോം, പട്ടികജാതി ഭവന പദ്ധതി, സ്ത്രീശാക്തീകരണം, സാഹസിക വിനോദസഞ്ചാരം, കേരളത്തിലെ ഉത്സവങ്ങൾ, വടക്കൻ കേരളത്തിലെ ടൂറിസം വികസനം, ഭിന്നശേഷി ശാക്തീകരണം രാജ്യത്തിന്റെ ബഹുസ്വരത തുടങ്ങിയ വിഷയങ്ങൾക്ക് വിവിധ വകുപ്പുകൾ ഫ്ളോട്ടുകളിൽ ഊന്നൽ നൽകും.

വിവിധ വകുപ്പുകളുടെ തീം സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. പുതിയ ആശയങ്ങൾ നൽകുന്നവർക്ക് സമ്മാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 14ന് മുമ്പ് ആശയങ്ങൾ വകുപ്പുകൾ സമർപ്പിക്കണം. 26ന് രേഖാചിത്രങ്ങളോടെ ആശയങ്ങൾ നൽകണം. ഇത് ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.  സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ചിന് രാജ്ഭവനുമുന്നിൽ നിന്നാണ് ഓണം ഘോഷയാത്ര ആരംഭിക്കുന്നത്.

സെപ്റ്റംബർ ഒൻപതുമുതൽ 16 വരെയാണ് ഇത്തവണ വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഘോഷയാത്രയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കും. കേരളത്തിലെ കലാരൂപങ്ങളുടെ വർണാഭമായ പ്രകടനങ്ങൾക്കൊപ്പം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 ലേറെ കലാസംഘങ്ങളുടെ കലാവിരുന്നും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP