Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; തലയ്ക്ക് ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചാണ് കൊലയെന്ന് പൊലീസ് നിഗമനം; അന്വേഷണം തുടങ്ങി

മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; തലയ്ക്ക് ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചാണ് കൊലയെന്ന് പൊലീസ് നിഗമനം;  അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് വൃദ്ധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയേധികയെയാണ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വീടിന്റെ പൂമുഖത്താണ് മൃതദേഹം കണ്ടെത്തിയത്. 65 കാരയിയായ കുഞ്ഞിപ്പാത്തുമ്മയാണ് കൊല്ലപ്പെട്ടത്.

ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ അയൽവാസികൾ ആരും ആ വീട്ടിലേക്ക് പോകാറുണ്ടായിരുന്നില്ല. രാവിലെ മുതൽ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി ചെന്ന് നോക്കിയപ്പോഴാണ് വീടിന്റെ പൂമുഖത്ത് ചോരയിൽ കുളിച്ച നിലയിൽ വയോധികയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

വയോധികയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ഇവരെ അറിയുന്ന ആരോ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP