Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരിട്ടിയിൽ 45കാരൻ അറസ്റ്റിലായത് ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചതിന്; വയോധികയെ ബന്ധുക്കൾ കണ്ടെത്തുന്നത് പുഴക്കരയിൽ പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിച്ച നിലയിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക അതീവ ഗുരതരാവസ്ഥയിൽ

ഇരിട്ടിയിൽ 45കാരൻ അറസ്റ്റിലായത് ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചതിന്; വയോധികയെ ബന്ധുക്കൾ കണ്ടെത്തുന്നത് പുഴക്കരയിൽ പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിച്ച നിലയിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക അതീവ ഗുരതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

ഇരിട്ടി; ഇരിട്ടിയിൽ നിന്ന് പുറത്ത് വരുന്നത് നടുക്കുന്ന പീഡന വാർത്ത. പിഞ്ചു കുഞ്ഞുങ്ങളെ മുതൽ വന്ദ്യവയോധികരെ വരെ വെറുതെ വിടാത്ത ഞരമ്പുകളുടെ പീഡന വാർത്തയിലേക്ക് ഒന്നു കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇവിടെ നാൽപ്പത്തിയഞ്ചുകാരൻ അതി ക്രൂര പീഡനത്തിനിരയാക്കിയത് 90കാരിയായ വയോധികയെ.

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തിൽ ബെന്നിയെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനത്തിനും ആദിവാസി പീഡനത്തിനുമാണു ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലായ വയോധികയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ മാസം നാലിനാണു വയോധിക പീഡനത്തിനിരയായത്. രാത്രിയിൽ പുഴക്കരയിൽ പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിച്ച നിലയിലാണു വയോധികയെ ബന്ധുക്കൾ കണ്ടെത്തുന്നത്. ആദ്യം വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. രണ്ടു ദിവസം മുൻപാണു സംഭവം ശ്രദ്ധയിൽപ്പെട്ട ആദിവാസി പ്രമോട്ടർ വഴി ആറളം പൊലിസിൽ പരാതി എത്തുന്നത്.

അവശനിലയിലായിരുന്ന വയോധികയെ സന്നദ്ധ പ്രവർത്തകരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വ്യാഴാഴ്ച ആംബുലൻസിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പിന്നീടു തലശ്ശേരിയിലേക്കു മാറ്റുകയായിരുന്നു. ഡിവൈഎസ്‌പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP