Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് വയോധികൻ കാറിനുള്ളിൽ പൊള്ളലേറ്റനിലയിൽ; ആത്മഹത്യാശ്രമമെന്ന് സംശയം; വയോധികന്റെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരത്ത് വയോധികൻ കാറിനുള്ളിൽ പൊള്ളലേറ്റനിലയിൽ; ആത്മഹത്യാശ്രമമെന്ന് സംശയം;  വയോധികന്റെ ആരോഗ്യനില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കാറിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയിൽ ബ്രൈറ്റി(75)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

വീടിനുസമീപം ബെനഡിക്ട് നഗറിൽ തലയ്ക്ക് പിന്നിൽ പൊള്ളലേറ്റ നിലയിൽ ബ്രൈറ്റിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ബ്രൈറ്റിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

കാറിന്റെ പിൻസീറ്റിൽ കന്നാസിൽ സൂക്ഷിച്ച പെട്രോൾ കണ്ടെത്തി. ഇതോടെ ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബേൺസ് ഐസിയുവിൽ കഴിയുന്ന ബ്രൈറ്റിന്റെ ആരോഗ്യനില ഗുരുതരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP