Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതാപിതാക്കൾ വീട്ടിലില്ലാത്ത തക്കം നോക്കി ബാലികയെ പീഡിപ്പിച്ചു; ആരോടും പറയല്ലെന്നും ഭീഷണി; നാല് വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുബാവൂരിൽ നാല് വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശിയായ പഴനി എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയ നേരത്ത് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്കെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. ഇക്കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ കുട്ടിയെ വീട്ടിലേക്ക് തിരിച്ചെത്തിച്ചു.

പുറത്തു പോയ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയെയാണ് കണ്ടത്. മാതാപിതാക്കൾ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പെരുബാവൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കുറ്റം ചുമത്തി പൊലീസ് പഴനിയെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP