Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴ നഗരത്തിലെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത് പഴകിയ ഭക്ഷണ സാധനങ്ങളും കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും; മസാല ദോശയ്ക്ക് വേണ്ടി ദോശ ചുട്ട് ദിവസങ്ങളായി സൂക്ഷിച്ചത് ന്യൂസ്പേപ്പറിൽ; ഹോട്ടലുകളുടെ അവസ്ഥ കണ്ട് ഞെട്ടിയത് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ

തൊടുപുഴ നഗരത്തിലെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത് പഴകിയ ഭക്ഷണ സാധനങ്ങളും കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും; മസാല ദോശയ്ക്ക് വേണ്ടി ദോശ ചുട്ട് ദിവസങ്ങളായി സൂക്ഷിച്ചത് ന്യൂസ്പേപ്പറിൽ; ഹോട്ടലുകളുടെ അവസ്ഥ കണ്ട് ഞെട്ടിയത് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴ നഗരത്തിലെ ഹോട്ടലിലും ബേക്കറികളിലും പഴക്കടകളിലും മറ്റു വിവിധ വ്യാപാര സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ. പഴകിയ ഭക്ഷണസാധനങ്ങളും കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും ചീഞ്ഞ പഴങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളുമാണ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള 'ഗ്രീൻപാർക്ക്' എന്ന ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

മസാല ദോശയ്ക്കും മറ്റുമായി ദോശ ചുട്ട് ദിവസങ്ങളായി ന്യൂസ് പേപ്പറിലാണ് സൂക്ഷിച്ചിരുന്നത്. ദോശയാകട്ടെ പൂപ്പൽ വന്ന നിലയിലുമാണ്. ഇതാണ് ആൾക്കാർക്ക് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞ് ചീത്തയായ 70 പാക്കറ്റ് പാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കുര്യാസ് ബേക്കറിയിൽ നിന്ന് പിടിച്ചെടുത്തു. പഴക്കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ പഴങ്ങൾ ഉപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കുന്നതെന്ന് കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കിലോ നിരോധിത പ്ലാസ്റ്റിക്കുകളാണു പിടികൂടിയത്. ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുകയും ചെയ്തു. പിടികൂടിയ ഭക്ഷണ സാധനങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ പിന്നീട് കുഴിച്ചുമൂടി. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP