Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാർ ഫീസുകൾക്കും നികുതികൾക്കും പഴയ നോട്ടു സ്വീകരിക്കും; ഉത്തരവു നാളെ ഇറങ്ങും; നോട്ടുക്ഷാമം തീരും വരെ നടപടിക്കു കേന്ദ്രം അംഗീകാരം നൽകിയെന്നും ധനമന്ത്രി

സംസ്ഥാന സർക്കാർ ഫീസുകൾക്കും നികുതികൾക്കും പഴയ നോട്ടു സ്വീകരിക്കും; ഉത്തരവു നാളെ ഇറങ്ങും; നോട്ടുക്ഷാമം തീരും വരെ നടപടിക്കു കേന്ദ്രം അംഗീകാരം നൽകിയെന്നും ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഫീസുകൾക്കും നികുതികൾക്കും പഴയനോട്ട് എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നാളെ ഉത്തരവിറങ്ങും.

കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് നടപടി. തദ്ദേശ ഭരണസ്ഥാനങ്ങളിലെ ഫീസുകളും നികുതികളും അടയ്ക്കാനും പഴയനോട്ട് ഉപയോഗിക്കാം.

സംസ്ഥാനത്ത് പുതിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുംവരെയാണ് എല്ലാത്തരം നികുതികളും പഴയനോട്ടിൽ സ്വീകരിക്കുന്നതെന്നു ധനമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇക്കാര്യം സംബന്ധിച്ച ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആർടിസിയി ലെ സീസൺ ടിക്കറ്റുകളുടെ ബുക്കിങ്ങിനും പഴയ നോട്ടുകൾ ഉപയോഗിക്കാം.

വിവിധ നികുതികളുടെ കുടിശികകൾ ഈ മാസം തന്നെ അടച്ചുതീർക്കണമെന്നും കേരളത്തിലെ സഹകരണ മേഖലകളെക്കുറിച്ച് കേന്ദ്രത്തിന് ആക്ഷേപമില്ലെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞതായും ഐസക് വിശദീകരിച്ചു. മറ്റ് ചില സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രത്തിന് ആശങ്ക. കേന്ദ്രവും റിസർവ് ബാങ്കും ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണോ എന്ന് സംശയമുണ്ട്. നോട്ട് പിൻവലിക്കലിനെ തുടർന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞതായും ഗ്രാന്റ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP