Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഖി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ ഒമാന്റെ സഹായം തേടി കേരളം; സഹായ അഭ്യർത്ഥന ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്ന്

ഓഖി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ ഒമാന്റെ സഹായം തേടി കേരളം; സഹായ അഭ്യർത്ഥന ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്ന്

തിരുവനന്തപുരം: ഓഖിയുടെ ഭീകര താണ്ഡവത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ കേരളം ഒമാന്റെ സഹായം തേടി.ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്നാണ് കേരളം സഹായ അഭ്യർത്ഥന നടത്തിയത്.

റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഒമാൻ സ്ഥാനപതിയുമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സർക്കാർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.അതേസമയം, ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ച് സർക്കാരിനു മുന്നിൽ തന്നെ രണ്ടു കണക്കുകളാണ്. പൊലീസിലും റവന്യൂ വകുപ്പിലുമുള്ളത് രണ്ടു വ്യത്യസ്ത കണക്കുകളാണുള്ളത്.

177 പേരെന്ന് പൊലീസ് എഫ്‌ഐആർ പറയുമ്പോൾ 84 പേരെന്നാണ് റവന്യൂവകുപ്പിന്റെ കണക്ക്. മരിച്ചവരുടെ എണ്ണത്തിലും സർക്കാരിന് വ്യത്യസ്ത കണക്കാണുള്ളത്. 67 എന്ന് പൊലീസും 64 എന്ന് റവന്യുവകുപ്പും പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP