Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവടുമാറിച്ചവിട്ടി പെട്രോളിയം കമ്പനികളും; പെട്രോളിയം കമ്പനികൾ സംസ്ഥാനത്ത് ആദ്യം തുറക്കുന്ന 15 വൈദ്യുത ചാർജ്ജിങ് സ്റ്റേഷനുകളിൽ പതിനാലും ഭാരത് പെട്രോളിയം കോർപ്പറേഷന്റേത്; കമ്പനികളുടെ നീക്കം വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ച്

ചുവടുമാറിച്ചവിട്ടി പെട്രോളിയം കമ്പനികളും; പെട്രോളിയം കമ്പനികൾ സംസ്ഥാനത്ത് ആദ്യം തുറക്കുന്ന 15 വൈദ്യുത ചാർജ്ജിങ് സ്റ്റേഷനുകളിൽ പതിനാലും ഭാരത് പെട്രോളിയം കോർപ്പറേഷന്റേത്; കമ്പനികളുടെ നീക്കം വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളിയം കമ്പനികളും ചുവട് മാറി ചവിട്ടുന്നു. സംസ്ഥാനത്ത് 15 ചാർജ്ജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത് വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി. 14 ചാർജ്ജിങ് സ്റ്റേഷനുകൾ ഭാരത് പെട്രോളിയം കോർപ്പറേഷനും ഒരെണ്ണം ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമാണ് തുറക്കുക. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ സംസ്ഥാനത്ത് ആരംഭിക്കുന്ന 15 സ്റ്റേഷനുകളിൽ ആദ്യത്തെ മൂന്നെണ്ണം കൊച്ചിയിലാണ്.

കാക്കനാട് ഇൻഫോ പാർക്ക്, ഗോശ്രീ പാലം പരിസരം, ഇടപ്പള്ളി എന്നിവടങ്ങളിലെ സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. ചാലക്കുടി, കൊടുങ്ങല്ലൂർ, തൃപ്രയാർ, തൃശ്ശൂർ, പാണഞ്ചേരി, കൊമ്പിടി, കോലഴി, ചേവൂർ, ചൂണ്ടൽ, വാണിയംപാറ, തോന്നയ്ക്കൽ എന്നിവിടങ്ങളിലാണ് മറ്റുള്ളവ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റേഷൻ ഇടപ്പള്ളിയിലാണ്. എല്ലാ ജില്ലകളിലുമായി 10 സ്റ്റേഷനുകൾകൂടി പരിഗണനയിലുണ്ട്.

ചാർജിങ് രീതികൾ

രണ്ടുതരം ചാർജിങ് രീതികളാണുണ്ടാവുക. ബാറ്ററി ചാർജിങ്ങും കാറിലേക്ക് നേരിട്ടുള്ള ചാർജിങ്ങും. ചാർജ് തീർന്ന ബാറ്ററി നൽകി (ബാറ്ററി സ്വാപ്പിങ്) സ്വാപ്പിങ് സ്റ്റേഷനിൽനിന്ന് മറ്റൊന്ന് നൽകുന്നതാണ് ആദ്യത്തെ രീതി. ബി.പി.സി.എൽ. ആദ്യം തുടങ്ങുന്ന മൂന്നിടത്തും രണ്ട് രീതികളും ഉണ്ടാകും. ബാക്കിസ്ഥലങ്ങളിൽ കാറിലേക്ക് ചാർജ് ചെയ്യുന്ന രീതിയാകും. ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുടങ്ങുന്ന പദ്ധതി കെ.എസ്.ഇ.ബി.യുടെ പരിഗണനയിലുമുണ്ട്.

യാത്രയ്ക്കിടെ ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ഇലക്ട്രിക് വാഹനങ്ങൾക്ക് വെല്ലുവിളിയാണ്. ബാറ്ററി ചാർജിങ്ങിലൂടെ 100-120 കിലോമീറ്ററാണ് ഓടാൻ കഴിയുക.

സർക്കാർ നയം

കേരളത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷൻ തുക അഞ്ചുവർഷത്തേക്ക് പകുതിയായി കുറച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾക്ക് 25 ശതമാനമാണ് കുറവ്. നാലുവർഷത്തിനകം പത്തുലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാൻ തീരുമാനിച്ചിരുന്നു. ഇ-മൊബിലിറ്റി ഫണ്ടായി 12 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സമയം, നിരക്ക്

കാറുകളുടെ ചാർജിങ്ങിന് ഒന്നര-രണ്ടു മണിക്കൂർ സമയം വേണം. വാഹനം, ചാർജിങ് സ്റ്റേഷന്റെ ശേഷി എന്നിവ അടിസ്ഥാനപ്പെടുത്തിയാണിത്. 250-450 വോൾട്ട് വൈദ്യുതിയാണ് പ്രവഹിക്കുക. നിരക്കുകൾ നിശ്ചയിച്ചിട്ടില്ല. സ്റ്റേഷനുകൾ തുടങ്ങുന്നതിനുള്ള അപേക്ഷകളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് (പെസോ) ഡോ. ആർ. വേണുഗോപാൽ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP