Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സിഗ്‌നേച്ചർ ഫിലിമിന്റെയും ഗാനത്തിന്റെയും പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പൊലീസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതൽ ഉപയോഗിക്കുക പൊലീസ് ചലച്ചിത്രവും ഗാനവും

പൊലീസ് സിഗ്‌നേച്ചർ ഫിലിമിന്റെയും ഗാനത്തിന്റെയും പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പൊലീസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതൽ ഉപയോഗിക്കുക പൊലീസ് ചലച്ചിത്രവും ഗാനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പൊലീസിനായി തയ്യാറാക്കിയ സിഗ്‌നേച്ചർ ഫിലിമിന്റെയും ഔദ്യോഗിക പൊലീസ് ഗാനത്തിന്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പത്‌നി കമല വിജയനും ചേർന്ന് പെരുമ്പറകൊട്ടി നിർവഹിച്ചു.പൊലീസ് സേനയുടെ ധാർമ്മികതയും അന്തസത്തയും പൂർണമായും ഉൾക്കൊണ്ട് ഒരോ പൊലീസ് സേനാംഗത്തിലും ആത്മാഭിമാനം വളർത്തുന്ന രീതിയിലാണ് കേരള പൊലീസിന്റെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിഗ്‌നേച്ചർ ചലച്ചിത്രത്തിൽ സേനയുടെ തനതായ സ്വഭാവവും സേവനപരതയും ചിത്രീകരിച്ചിരിക്കുന്നു.


സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയും എസ്.രമേശൻ നായരും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന പൊലീസ് ഗാനത്തിന്റെ ആലാപനം മനു രമേഷ് നിർവഹിച്ചു. ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദീപു കരുണാകരനാണ്. പൊലീസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതൽ പൊലീസ് ചലച്ചിത്രവും ഗാനവും ഉപയോഗിക്കും. കേരള പൊലീസിന്റെയും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെയും ഔദ്യോഗിക യുട്യൂബ് ചാനലുകളിലും ഫെയ്‌സ് ബുക്ക് പേജുകളിലും പൊലീസ് ഗാനവും ചലച്ചിത്രവും ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്തു.

വഴുതക്കാട് കലാഭവൻ തിയേറ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, എ.ഡി.ജി.പി മാരായ ടോമിൻ.ജെ.തച്ചങ്കരി, സുദേഷ് കുമാർ, ഡോ.ബി സന്ധ്യ, ഷേക്ക് ദർവേഷ് സാഹേബ്, മനോജ് എബ്രഹാം ഐ.ജി മാരായ എം.ആർ.അജിത് കുമാർ, എസ്.ശ്രീജിത്ത്, ബൽറാം കുമാർ ഉപാദ്ധ്യായ ഡി.ഐ.ജി മാരായ സഞ്ജയ് കുമാർ ഗുരുഡിൻ, കാളിരാജ് മഹേഷ് കുമാർ, എസ്.ശ്യംസുന്ദർ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ എന്നിവരും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP