Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിൽ രക്ഷാപ്രവർത്തിനെത്തിയ റെയ്‌സർമാരെ സംഘടിപ്പിച്ച് ഓഫ് റോഡ് റെയ്‌സ്; മത്സരം സംഘടിപ്പിച്ചത് കോതമംഗലം ടീം റാലി സ്‌പോർട്; 40 മത്സരാർഥികളിൽ ശ്രദ്ധേയയായി കോട്ടയം സ്വദേശിനി ആതിര മുരളി; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയത്തിൽ രക്ഷാപ്രവർത്തിനെത്തിയ റെയ്‌സർമാരെ സംഘടിപ്പിച്ച് ഓഫ് റോഡ് റെയ്‌സ്; മത്സരം സംഘടിപ്പിച്ചത് കോതമംഗലം ടീം റാലി സ്‌പോർട്; 40 മത്സരാർഥികളിൽ ശ്രദ്ധേയയായി കോട്ടയം സ്വദേശിനി ആതിര മുരളി; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ ഓഫ് റോഡ് വാഹന ഡ്രൈവർമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തിൽ കോതമംഗലം ടീം റാലി സ്പോട്ട് സംഘടിപ്പിച്ച മഡ് റൈസ് കാണികൾക്ക് കൗതുകമായി.ട്രാക്കിലെ പാറക്കൂട്ടങ്ങളും ചെളിയും വെള്ളവും മെല്ലാം താണ്ടി ഫിനീഷിങ് പോയിന്റിലെത്തിയ ഓരോ റൈഡർമാരെയും ജനക്കൂട്ടം നിറഞ്ഞ കൈയടിയോടെയാണ് ഏതിരേറ്റത്.രാവിലെ 11 മണിയോടെ ഭൂതത്താൻകെട്ടിൽ പെരിയാറിന്റെ വ്യഷ്ടിപ്രദേശത്തെ സ്വാഭാവിക ട്രാക്കിൽ മത്സരം ആരംഭിച്ചത്.

മത്സരം നടക്കുന്നത് സംമ്പന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി മാത്രമായിരുന്നു പ്രചാരണം.രാവിലെ 9 മണിയോടെ തന്നെ മത്സരം വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും കാണികളെത്തിതുടങ്ങിയിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 തോളം പേർ മത്സരത്തിൽ പങ്കെടുത്തു.കോട്ടയം സ്വദേശിനി ആതിര മുരളി ഡ്രൈഡർമാർക്കിടയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി. ചെറുപ്പം മുതൽ ഡ്രൈവിംഗിൽ കമ്പമുണ്ടായിരുന്നു.ആദ്യ ഗുരു പിതാവ് തന്നെ.സുസുകി മാക്സ് 100 ആയിരുന്നു ആദ്യം കൈപ്പിടിയിലൊതുക്കിയ വാഹനം.അതും സ്‌കൂൾ പഠനകാലത്ത്.ഇപ്പോൾ ഒരു വിധപ്പെട്ട എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിച്ചു.റാലികളിലും റൈഡുകളിലും പങ്കെടുക്കുന്നുണ്ട്.മഹീന്ദ്ര നടത്തിയ ദേശിയതല മത്സരത്തിൽ വിജയിച്ചതാണ് മികച്ച നേട്ടം.ആതിര മറുനാടനോട് വ്യക്തമാക്കി.

കൂടുതൽ വനിതകൾ അഡ്വഞ്ചർ ഡ്രൈവിങ് രംഗത്തേക്ക് കടന്നുവരണമെന്നും ഇതിനായി തന്റെ ഭാഗത്തുനിന്ന് കഴിയുന്നതെല്ലാം ചെയ്യുമെന്നും ആതിര പറഞ്ഞു.60 തോളം വനിത ഡ്രൈമാരുടെ കൂട്ടായ്മ നിലവിലുണ്ട്.ഈ കൂട്ടായ്മയിലെ അംഗങ്ങൾ ഇത്തരം റൈസുകളിൽ റാലികളിലും മറ്റും പങ്കെടുക്കുന്നുണ്ടെന്നും അടുത്തു തന്നെ ലോഗ് റാലി സംഘടിപ്പിക്കാൻ പരിപാടിയുണ്ടെന്നും അതിരയും കൂട്ടായ്മയിലെ മറ്റൊരംഗമായ ദീപയും അറിയിച്ചു.

ഓഫ് റോഡ് ഡ്രൈവിംഗിൽ മികവ് തെളിയിച്ചിട്ടുള്ള അലൻ കെ എബ്രാഹം ,അതുൽ തോമസ്സ്, അമൽ പൗലോസ് എന്നിവർ ചേർന്നാണ് മഡ്റൈസ് സംഘടിപ്പിച്ചത്.ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ വലിയതോതിലുള്ള പരസ്യപ്രചാരണം നടത്തി മഡ്റൈസ് നടത്തിയിരുന്നു.

പ്രളയം കണക്കിലെടുത്ത് ഇത്തവണ മത്സസരം നടത്തേണ്ടെന്ന് ഇവരുൾപ്പെട്ട സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് തങ്ങളാലാവും വിധമുള്ള തുക എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ മത്സരം സംഘടിപ്പിച്ചിതെന്ന് സംഘാടകർ അറിയിച്ചു.ആന്റിണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചൈയ്തു.മുൻസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്സ,പ്രിൻസി എൽദോസ്,പഞ്ചായത്തംഗം ബിജു വി നായർ തുടങ്ങി പ്രമുഖർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP