Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓടക്കുഴൽ അവാർഡ് ഇക്കുറി കഥാകൃത്ത് എൻ. പ്രഭാകരന്; പുരസ്‌കാരത്തിന് അർഹമായത് 'മായാമനുഷ്യർ' എന്ന കൃതി

ഓടക്കുഴൽ അവാർഡ് ഇക്കുറി കഥാകൃത്ത് എൻ. പ്രഭാകരന്; പുരസ്‌കാരത്തിന് അർഹമായത് 'മായാമനുഷ്യർ' എന്ന കൃതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2019-ലെ 'ഓടക്കുഴൽ' അവാർഡ് കഥാകൃത്ത് എൻ. പ്രഭാകരന്. എൻ. പ്രഭാകരന്റെ 'മായാമനുഷ്യർ' എന്ന കൃതിയാണ് അവാർഡിന് അർഹമായത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 42-ാം ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് മന്ദിരത്തിലെ 'ജി' സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി അവാർഡ് സമർപ്പിക്കും. പ്രൊഫ. എൻ. ശശിധരൻ മുഖ്യ പ്രഭാഷണവും കഥാകൃത്ത് അയ്മനം ജോൺ ആശംസാ പ്രസംഗവും നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP