Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലർച്ച തെളിഞ്ഞത് പുക; അയൽവാസി നോക്കിയപ്പോൾ കണ്ടത് തീ; ഓച്ചിറ പഞ്ചായത്ത് ഓഫീസിലും തീപിടുത്തം; ഫയലുകൾ കത്തിനശിച്ചു; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

പുലർച്ച തെളിഞ്ഞത് പുക; അയൽവാസി നോക്കിയപ്പോൾ കണ്ടത് തീ; ഓച്ചിറ പഞ്ചായത്ത് ഓഫീസിലും തീപിടുത്തം; ഫയലുകൾ കത്തിനശിച്ചു; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ

കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിലും തീപിടുത്തം. ഫയലുകൾ കത്തിനശിച്ചു. സമയോചിതമായ ഇടപെടലിൽ വൻ തീ പിടുത്തം ഒഴിവായി. പലവക ഫയലുകളും, പരാതികളുമാണ് കത്തിനശിച്ചവയിൽ പെടുന്നതെന്നാണ് പ്രാഥമിക നിഗമനം

വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു. പരിസരവാസിയായ ഗോപിനാഥൻ പിള്ളയാണ് പഞ്ചായത്ത് ഓഫീസിനകത്ത് നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത് തുടർന്ന് ഇയാൾ മുൻ പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണനെ വിവരം അറിയിച്ചു. പത്മകുമാർ മെമ്പറും രാധാകൃഷ്ണനും വന്ന് കതക് ചവിട്ടി തുറക്കുകയായിരുന്നു. പിന്നീട് തീ അണച്ചു. ഓച്ചിറ പഞ്ചായത്ത് ഓഫിസിലെ തീപിടുത്തം സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP