Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഴക്കടലിന്റെ വിസ്മയങ്ങൾ ആസ്വദിക്കാൻ അവസരം; 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സി.എം.എഫ്.ആർ.ഐയുടെ വാതിലുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നിട്ടു

ആഴക്കടലിന്റെ വിസ്മയങ്ങൾ ആസ്വദിക്കാൻ അവസരം; 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സി.എം.എഫ്.ആർ.ഐയുടെ വാതിലുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നിട്ടു

കൊച്ചി: സമുദ്ര ജൈവവൈവിദ്ധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വർണമത്സ്യങ്ങളുടെ കാഴ്ചകൾ സമ്മാനിക്കുന്ന മറൈൻ അക്വേറിയം എന്നിവയ്ക്ക് പുറമെ പഠനത്തിലൂടെ കണ്ടെത്തിയ കടൽ രഹസ്യങ്ങളും അറിവുകളും പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്ന വിധമാണ് പ്രദർശനം.

ആയിരത്തോളം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിദ്ധ്യങ്ങളും അടങ്ങുന്ന നാഷണൽ മറൈൻ ബയോഡൈവേഴ്സിറ്റി മ്യൂസിയമാണ് പ്രധാന ആകർഷണം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, ഡോൾഫിൻ, കടൽ പശു, സൺ ഫിഷ്, വിഷമത്സ്യങ്ങൾ, പെൻഗ്വിൻ, കടൽ പാമ്പുകൾ, നക്ഷത്ര മത്സ്യങ്ങൾ, കടൽകുതിര, നീലതിമിംഗലങ്ങളുടെയും പെൻഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാർട്ടിക്കൻ ക്രിൽ, വിവിധയിനം ശംഖുകൾ തുടങ്ങിയവ മ്യൂസിയത്തിൽ ഉണ്ട്.

സംശയനിവാരണം നടത്തുന്നതിനും സമുദ്ര, മത്സ്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടുന്നതിനും ശാസ്ത്രജ്ഞരുമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംവദിക്കാനുള്ള അവസരവുമുണ്ടാകും. രാവിലെ 9.30 മുതൽ 5 വരെയാണ് സമയം.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രദർശനം പ്രയോജനകരമാകുന്ന പ്രവേശനം സൗജന്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP